നിരോധിത സംഘടനയിലെ അംഗത്വവും യു.എ.പി.എ പ്രകാരം കുറ്റകരം: മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിച്ചിട്ടുള്ള സംഘടനകളില്‍ അംഗത്വമെടുക്കുന്നത് യു.എ.പി.എ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രിംകോടതി. 2011 ലെ മൂന്നംഗ ബെഞ്ചിന്റെ വിധി സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസ് എ.ആര്‍ ഷാ, സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011 ലെ വിധിക്കെതിരെ കേന്ദ്രം നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് സുപ്രിം കോടതി വിധി. നിരോധിത സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമേ പ്രോസിക്യുഷന്‍ നടപടികള്‍ പാടുള്ളൂവെന്നും, അംഗത്വം ഉണ്ടെന്ന കാരണത്താല്‍ കേസ് എടുക്കാന്‍ കഴില്ലെന്നുമായിരുന്നു 2011 ല്‍ സുപ്രിംകോടതി വിധിച്ചിരുന്നത്.
അരുപ് ഭുയാന്‍ vs സ്റ്റേറ്റ് ഓഫ് ആസാം, റനീഫ് vs സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളിലായിരുന്നു 2011ലെ സുപ്രിംകോടതി വിധി. ഇരു കേസുകളും പരിഗണിച്ച ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു, ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിരോധിത സംഘടനകളിലെ വെറും അംഗത്വം കുറ്റകരമല്ലെന്ന് വിധിച്ചത്. ഉള്‍ഫ എന്ന സംഘടനയിലെ അംഗത്വം ആരോപിച്ചാണ് ടാഡ നിയമപ്രകാരം അരുപിനെതിരെ കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."