HOME
DETAILS

റമദാനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുക

  
backup
March 24 2023 | 11:03 AM

ramadan-2023-hasan-faizy

ഇ.എസ് ഹസന്‍ ഫൈസി

അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിച്ച റമദാന്‍ നമ്മോട് യാത്ര പറയുകയാണ്. സുകൃതങ്ങളെ കൊണ്ട് അതിനെ ധന്യമാക്കിയവന്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം കാത്തിരിക്കുന്നു. നമുക്ക് അനുകൂലമായി സാക്ഷിനില്‍ക്കത്തക്ക വിധത്തിലാണോ നാം ഈ വിശുദ്ധ മാസത്തെ യാത്രയാക്കുന്നതെന്ന് നാം ആലോചിക്കണം.

റമദാനുവേണ്ടി നാം എന്തെല്ലാം കര്‍മങ്ങള്‍ സമര്‍പ്പിച്ചുവെന്ന കാര്യത്തില്‍ നാം ഗൗരവതരമായ ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. റമദാനില്‍ നാം എന്തെല്ലാം പ്രയോജനങ്ങള്‍ നേടി? എന്തെല്ലാം വീഴ്ചകള്‍ വരുത്തി? നന്മ ചെയ്തവന്‍, അവയില്‍ പ്രതീക്ഷയുള്ളവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ, കര്‍മങ്ങള്‍ സ്വീകരിക്കാനും, നന്മയില്‍ മുന്നേറാനും അവന്‍ നാഥനോട് പ്രാര്‍ഥിക്കണം. വീഴ്ച വരുത്തിയവന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും കര്‍മനിരതനായി മുന്നോട്ടുവരികയും ചെയ്യണം.

 

 

‘അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്’. (അന്നൂര്‍ 44.) രണ്ടുമാസം മുമ്പ് മുതല്‍ നാം റമദാനെ സ്വീകരിക്കുകയായിരുന്നു, അതിനെ നമ്മിലെത്തിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയായിരുന്നു. ഇന്ന് നാം വേദനയോടെ അതിനെ യാത്രയാക്കുന്നു. അതിന്റെ വേര്‍പാടില്‍ ദുഖം പങ്കുവയ്ക്കുന്നു.

ആകാശഭൂമികളും അവയിലുള്ളതും മുഹമ്മദീയ ഉമ്മത്തിന് ഭവിച്ച വിപത്തിന്റെ പേരില്‍ കരയും. ഏതാണാവിപത്തെന്ന ചോദ്യത്തിന് റമദാന്റെ വിട പറയലാണെന്നായിരുന്നു തിരുദൂതരുടെ മറുപടി.

ഖേദങ്ങള്‍ അണമുറിയാതെ ഒഴുകുമ്പോള്‍ മനുഷ്യന്റെ ചിന്തകളില്‍ ഉണര്‍വുണ്ടാകും. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ക്കുത്തരം നാം കണ്ടെത്തണം.

 

 

വിശുദ്ധ റമദാനിന്റെ അനര്‍ഘ നിമിഷങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയോ? അതോ അലസമായി കഴിച്ചു കൂട്ടിയോ? അനുഗ്രഹത്തിന്റെ ദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹം ചോദിച്ചു വാങ്ങിയോ? പാപങ്ങള്‍ റബ്ബിന്റെ മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനം സ്വന്തമാക്കിയോ? അങ്ങനെ നരക വിമുക്തി സാധ്യമാക്കിയോ? സ്വര്‍ഗത്തിന്റെ അവകാശിയായി മാറിയോ? ആജീവനാന്ത ശത്രുവായ പിശാചിനെ പരാജയപ്പെടുത്താനുള്ള പരിശീലനക്കളരിയില്‍ എത്രമാത്രം മുന്നോട്ട് പോയി? ശരീരത്തെ സൂകൃതങ്ങള്‍ ചെയ്തു മെരുക്കിയോ?

ആയിരം മാസത്തെക്കാള്‍ പുണ്യമായ രാത്രിയെ ഗുണകരമാക്കി നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യമായ ‘തഖ്‌വ’ കൈമുതലാക്കിയോ? ഹൃദയവും ചിന്തയും പരിശുദ്ധമാക്കിയോ? ശരീരത്തെ റബ്ബിന് തൃപ്തിയുള്ള മാര്‍ഗത്തില്‍ തിരിച്ചുവിടാന്‍ കരുത്തു നേടിയോ? യഥാര്‍ഥത്തില്‍ ഈ പരിശുദ്ധ റമദാനില്‍ നാം എന്ത് നേടി? നാം സ്വയം ചോദിക്കുക. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ എന്ത് കരുത്തും ചൈതന്യവുമാണ് നാം കൂടുതല്‍ നേടിയത്? ഈ ചോദ്യങ്ങള്‍ക്ക് യഥാര്‍ഥ ഉത്തരം കണ്ടെത്തുന്നതിലാണ് ഒരു വിശ്വാസിയുടെ റമദാനും നോമ്പും പെരുന്നാളും വിജയകരമായിത്തീരുന്നത്.
അല്ലാഹു ഇനിയും ധാരാളം റമദാനുകളെ സ്വീകരിക്കാന്‍ നമുക്ക് ഭാഗ്യം നല്‍കട്ടെ. ആമീന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago