ഇനിയും പുകയടങ്ങാത്ത മണ്ണില്‍ സമാധാന പ്രതീക്ഷയുടെ ആഹ്ലാദപ്പൂത്തിരി കത്തിച്ച് ഫലസ്തീന്‍ ജനത
ഗസ്സ: ബോംബര്‍ വിമാനങ്ങള്‍ തീര്‍ത്ത പുകച്ചുരുളുകള്‍ക്കിടയിലൂടെ ഇനിയും കെട്ടടങ്ങാത്ത തീച്ചൂടിനു മുന്നില്‍ തകര്‍ഞ്ഞടിഞ്ഞ വീടുകള്‍ക്കു മുകളില്‍ നിന്ന് ഇന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഫലസ്തീന്‍ ജനത മുഴക്കി സമാധാന പ്രതീക്ഷയുടെ തക്ബിറൊലി. മുദ്രാവാക്യങ്ങള്‍. വെടിനിര്‍ത്തുമെന്ന നെതന്യാഹുവിന്റെ വാക്കുകളില്‍ പൂര്‍ണമായ വിശ്വാസമില്ലെങ്കില്‍ താല്‍ക്കാലികമായെങ്കിലും ശാന്തമായൊരു പ്രഭാതം പുലര്‍ന്നേക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ പൂത്തിരികള്‍ കത്തിച്ചു.
[caption id="attachment_947848" align="aligncenter" width="630"] വെടിനിര്‍ത്തല്‍ വാര്‍ത്തയറിഞ്ഞ് ക്യാംപില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍[/caption]വാര്‍ത്തയറിഞ്ഞയുടനെ ആയിരക്കണക്കിന് ഫലസ്തീനികളാണ് ഇന്നലെ തെരുവികളിലേക്കൊഴുകിയത്. പതാക ഉയര്‍ത്തിയും വിജയ ചിഹ്നം കാണിച്ചും അവര്‍ സന്തോഷം പ്രകടിപ്പിച്ചു.
രണ്ടു ദിവസത്തിനകം വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് ഹമാസ് നേതാക്കള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പിന്നാലെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്റാഈലിനോടും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്നായിരുന്നു ആദ്യം ഇസ്റാഈലിന്റെ പ്രതികരണം. പിന്നീട് ഇരു വിഭാഗവും തമ്മില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
[caption id="attachment_947849" align="aligncenter" width="630"] ഹമാസ് പതാകയേന്തി ആഹ്ലാദ പ്രകടനം നടത്തുന്നവര്‍[/caption]ഇന്നലെയും ഗസ്സയില്‍ ഇസ്റാഈല്‍ 100 ലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
65 കുട്ടികളടക്കം 232 ഫലസ്തീനി പൗരന്മാരാണ് 11 ദിവസം നീണ്ടുനിന്ന ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."