HOME
DETAILS

പുതിയ തൊഴിലവസരങ്ങള്‍; ഉദ്യോഗാര്‍ഥികളെ കാത്ത് കാനഡ, ലക്ഷങ്ങള്‍ ശമ്പളം

  
backup
March 24 2023 | 13:03 PM

job-offer-in-canada-for-indians-latest

ജോലി എന്ന ലക്ഷ്യത്തോടെയാണ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരാണ് മലയാളികള്‍. എന്നാലിതാ വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരവുമായി കനേഡിയന്‍ സര്‍ക്കാര്‍.

കാനഡ സര്‍ക്കാര്‍ വിദേശ സേവന വിഭാഗത്തിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ഈ സര്‍ക്കാര്‍ വകുപ്പിലേക്ക് അപേക്ഷിക്കാം എന്നാണ് പ്രത്യേക. ഉയര്‍ന്ന ശമ്പളമാണ് ഈ ജോലിക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം 72,292 ഡോളര്‍ (43,47,135 രൂപ) മുതല്‍ 91,472 ഡോളര്‍ (55,00,486 രൂപ) വരെയാണ് ജോലിയുടെ ശമ്പള പരിധി. അതായത് മാസം 3.5 ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ സാധിക്കും.

ആപ്ലിക്കേഷന്‍ പ്രോസസ്സിംഗ്, റിസ്‌ക് അസസ്‌മെന്റ്, എന്‍ഗേജ്‌മെന്റ്, മൈഗ്രേഷന്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ജോലിയുടെ ഉത്തരവാദിത്തങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ്, മെക്‌സിക്കോ, തുര്‍ക്കി, സെനഗല്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. സ്ഥാനങ്ങള്‍ റൊട്ടേഷന്‍ ആയതിനാല്‍, ഓരോ 24 വര്‍ഷത്തിലും ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിവേചനാധികാരത്തില്‍ ജീവനക്കാര്‍ അവരുടെ അസൈന്‍മെന്റുകള്‍ മാറ്റേണ്ടതായി വരും.

അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇരുരാജ്യങ്ങളിലേയും സങ്കീര്‍ണ്ണമായ നിയമനിര്‍മ്മാണത്തെക്കുറിച്ചും ആഗോളതലത്തില്‍ കാനഡയുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് ആവശ്യമായ കഴിവുകളെക്കുറിച്ചും ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം.

വിധി/വിശകലന ചിന്ത, സ്വയം അവബോധം, സഹകരണവും , ക്രോസ്‌കള്‍ച്ചറല്‍ സെന്‍സിറ്റിവിറ്റി, പൊരുത്തപ്പെടുത്തലും വഴക്കവും, വിശ്വാസ്യത, മൂല്യങ്ങളും ധാര്‍മ്മികതയും, ഫലപ്രദമായ സംവേദനാത്മക ആശയവിനിമയം തുടങ്ങിയ കഴിവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.

അപേക്ഷകര്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യമുള്ളവരായിരിക്കണം. അപേക്ഷകന്‍ ദ്വിഭാഷയല്ലെങ്കില്‍, അവര്‍ക്ക് ഭാഷാ പരിശീലനം നേടാനുള്ള സമയം അനുവദിക്കും. വിദേശത്തെ ജോലി പരിചയം, പഠനം,, വിദേശ ഭാഷകളില്‍ പ്രാവീണ്യം, റിപ്പോര്‍ട്ട് റൈറ്റിംഗ്, പബ്ലിക് സ്പീക്കിംഗ്, സോഷ്യല്‍ മീഡിയ ഉപയോഗം, ബിഗ് ഡാറ്റ വിശകലനം എന്നിവയില്‍ പരിചയവും അപേക്ഷകര്‍ക്ക് അഭികാമ്യമാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago