മലയാളം ചോദ്യപേപ്പറില്‍ മെസി; നെയ്മറിനേയും ക്രിസ്റ്റ്യാനോയേയും തിരഞ്ഞ് കുട്ടികള്‍
ഫുട്‌ബോള്‍ ആരാധകരുടെ മനസറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. വേള്‍ഡ് കപ്പിന്റെ ആവേശം കെട്ടടങ്ങിയിട്ടും കുട്ടികളിലെ സ്‌പോര്‍ട്‌സ് ആവേശത്തെ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരികയാണ് കേവലം ഒരു ചോദ്യത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. ഇന്ന് നടന്ന മലയാളം വാര്‍ഷിക പരീക്ഷയിലാണ് മെസിയുടെ പടത്തോടൊപ്പം ചോദ്യം വന്നത്.
പദസൂര്യന്‍ മാതൃകയില്‍ മെസിയുടെ പടത്തോടൊപ്പം ജീവചരിത്ര സൂചനകള്‍ നല്‍കി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായിരുന്നു ചോദ്യം.
പക്ഷേ ചോദ്യപേപ്പര്‍ സ്‌കൂളിലായതിനാല്‍ വീട്ടിലെത്തി ചോദ്യം കാണിച്ച് കൊടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കുട്ടികള്‍. പറഞ്ഞത് വീട്ടുകാര്‍ വിശ്വസിക്കുന്നില്ലെന്ന പരാതിയും കുട്ടികള്‍ക്കുണ്ട്. ചോദ്യവും ഒപ്പം മെസിയുടെ പടവും കണ്ടപ്പോള്‍ കുട്ടികളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നെന്ന് അധ്യാപകരും പറയുന്നു. അടുത്തുള്ള സുഹൃത്തുക്കളോടും സന്തോഷം പങ്കുവച്ച് ചിലര്‍,നെയ്മറിനേയും ക്രിസ്റ്റ്യാനോയേയും കുറിച്ച് ചോദ്യം വരാത്തതായിരുന്നു ചിലരുടെ സങ്കടം. പിന്നെ ക്ലാസ് മുറിയുടെ അന്തരീക്ഷം തന്നെ ആകെ മാറി.
'എന്താ ടീച്ചറെ നെയ്മറിനെക്കുറിച്ച് ചോദിക്കാഞ്ഞെ വേള്‍ഡ് കപ്പില്‍ തോറ്റതുകൊണ്ടാണോ?'
'ടീച്ചറെ പരീക്ഷ നല്ല എളുപ്പമായിരുന്നു, മെസിന്റെ ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും കിട്ടും.
ഉത്തരം എഴുതിയിട്ടും മതിയാവാത്ത കുട്ടികള്‍. ചിലതൊക്കെ സ്വന്തം നിലയ്ക്ക് എഴുതുന്നവ, വീണ്ടും വീണ്ടും വായിച്ച് ഉറപ്പിക്കുന്ന കട്ട മെസി ആരാധകര്‍. ഫ്രാന്‍സ് ഫാന്‍സിനും ബ്രസീല്‍ ഫാന്‍സിനും നിരാശ എല്ലാം ചേര്‍ന്നതിന്റെ ആകെത്തുകയായിരുന്നു ഇന്നത്തെ പരീക്ഷയെന്ന് അധ്യാപകര്‍ വിലയിരുത്തി.
എന്തിരുന്നാലും കുട്ടികളിലെ കായികാഭിരുചി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാവണം സര്‍ക്കാര്‍ ഇത്തരം ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."