HOME
DETAILS
MAL
മോന്സന് മാവുങ്കല്‍ കേസില്‍ നടന് മോഹന്‍ലാലിന് ഇ.ഡി നോട്ടിസ്
backup
May 14 2022 | 11:05 AM
എറണാകുളം: മോന്സന് മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന് മോഹന്‍ലാലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസയച്ചു. അടുത്തയാഴ്ച കൊച്ചിയിലെ ഓഫിസിലെത്താനാണ് നിര്‍ദേശം.
മോന്സണ് കേസിനുപുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും.പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു.
മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."