സംസ്ഥാനത്ത് മഴ ശക്തം; ജാഗ്രതാ നിര്‍ദ്ദേശം, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തെക്കന്‍ ജില്ലകളിലാകും മഴയുടെ ശക്തി കൂടുകയെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടര്‍ന്നു.
കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിലും മലയോരമേഖലയിലും ഇന്നലെ രാത്രി മുതല്‍ മഴ നിര്‍ത്താതെ പെയ്തു. ബോണക്കാട് നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ് പുറപ്പെട്ടു. പൊന്‍മുടിയിലെ സാഹചര്യം വിലയിരുത്തുന്നതിനും ഒരു സംഘം തിരിച്ചിട്ടുണ്ട്.
പൊന്‍മുടി, കല്ലാര്‍, മങ്കയം ടൂറിസം കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു. ജില്ലയില്‍ ക്വാറി പ്രവര്‍ത്തനത്തിനും നിരോധനമുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ജില്ലാ താലൂക്ക് അടിസ്ഥാനത്തില്‍ മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാകും. അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിര്‍ദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങള്‍ സജ്ജമാക്കണം.
ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ ജാഗ്രത പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."