'ഇതാണ് മുതലക്കണ്ണീര്‍..കാണാത്തവര്‍ കണ്ടോളൂ'
ന്യൂഡല്‍ഹി: കൊവിഡില്‍ മരിച്ചവരെ ഓര്‍ത്ത് വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാജ്യം. നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെ കുറിച്ച് അറിയില്ലെങ്കില്‍ അതിവിടെ കാണാമെന്ന് പറഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ മോദിയുടെ പ്രസംഗത്തിന്റെ ആ ഭാഗം മാത്രം ട്വിറ്ററില്‍ പങ്കു വെച്ചിരിക്കുന്നു.
ഈ വൈറസ് നമ്മില്‍ നിന്ന് നമ്മുടെ അനവധി പ്രിയപ്പെട്ടവരെ കവര്‍ന്നിരിക്കുന്നു. ഞാന്‍ അവര്‍ക്കെല്ലാം ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു. ബന്ധുക്കളെ സാന്ത്വനിപ്പിക്കുന്നു എന്നു പറഞ്ഞാണ് മോദിയുടെ പ്രകടനം.
വരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് മോദിയുടെ നാടകീയ രംഗം അരങ്ങേറിയത്.
If you didn't know about crocodile tears, you can see them here! pic.twitter.com/mc9TkMuqzu
— Prashant Bhushan (@pbhushan1) May 21, 2021
നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. 'എവിടെ രോഗമുണ്ടോ അവിടെ ചികില്‍സയുണ്ട്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും സംസാരത്തിനിടെ മോദി ആഹ്വാനം ചെയ്തു. എന്നാല്‍ ചികില്‍സ ലഭിക്കാതെ ആയിരങ്ങളാണ് രാജ്യത്ത് ദിവസവും മരണം ഏറ്റുവാങ്ങേണ്ടി വരുന്നത്. കൊവിഡ് സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കൃത്യവിലോപത്തിനെതിരേ സുപ്രിംകോടതി തന്നെ രംഗത്ത് വന്നിരുന്നു. ഈ മരണക്കളി കണ്ടുകൊണ്ട് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രിംകോടതി പറഞ്ഞത്.
അന്താരാഷ്ട്ര മാധ്യമങ്ങളും ഇതേ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മോദി പ്രതിനിധാനം ചെയ്യുന്ന വരാണസിയിലടക്കം തെരുവുകളില്‍ മൃതദേഹം കൂട്ടിയിട്ടു കത്തിക്കുന്ന ദൃശ്യങ്ങളും റിപോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലും വരാതെയാണ് പ്രധാനമന്ത്രി നിസ്സഹായരായ ജനങ്ങളുടെ നിലവിളികളോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."