കുവൈത്തില്‍ തോണി മറിഞ്ഞ് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ തോണി മറിഞ്ഞ് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഖൈറാനില്‍ വെള്ളിയാഴ്ചയാണ് ചെറുതോണിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശിയായ സുകേഷ് വനാഡില്‍ പുതിയവീട്( 44), പത്തനംതിട്ട മോഴശേരിയില് ജോസഫ് മത്തായി ( ടിജോ 29) എന്നിവരാണ് മരിച്ചത്. ലുലു എക്സ്ചേഞ്ച് കോപ്പറേറ്റ് മാനേജറാണ് സുകേഷ്, ലുലു എക്സ്ചേഞ്ചിലെ അക്കൗണ്ട് അസിസ്റ്റന്റ് മാനേജറാണ് ടിജോ. ഖൈറാന്‍ റിസേര്‍ട്ട് മേഖലയിലാണ് അപകടം നടന്നത്, ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇരുവരുടെയും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."