ബ്ലാക്ക് ഫംഗസ്; കാരണങ്ങളും അറിഞ്ഞിരിക്കേണ്ടതും
ബ്ലാക്ക് ഫംഗസ് പണ്ടുമുതലേയുള്ള രോഗമാണ്. പക്ഷേ ഇപ്പോഴത് ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം കൊവിഡ് കാലത്ത് ഈ രോഗം വ്യാപിക്കുന്നതാണ്. മ്യൂകര്‍മൈകോസിസ് എന്ന പൂപ്പലാണ് ബ്ലാക്ക് ഫംഗസ് രോഗത്തിനു കാരണം. മ്യൂകര്‍മൈകോസിസ് പ്രകൃതിയില്‍ സര്‍വസാധാരണമായ പൂപ്പലാണ്. നഗ്നനേത്രങ്ങളാല്‍ കാണാനാവാത്ത ഫംഗസ്. ഫംഗസുകളുടെ സ്‌പോറുകള്‍ എന്ന ബീജകോശങ്ങളാണ് ഇത്തരത്തില്‍ കാണപ്പെടുക. ഇവ ചൂടിനെയും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന ആവരണത്തോടു കൂടിയവയാണ്. നമ്മുടെ തൊലിപ്പുറത്തുകൂടി ശരീരത്തില്‍ പ്രവേശിക്കുന്ന ഫംഗസ് അനുകൂല സാഹചര്യത്തില്‍ വളരും. തുടര്‍ന്ന് രോഗലക്ഷണം കണ്ടുതുടങ്ങും.
അനിയന്ത്രിതമായ പ്രമേഹം, സ്റ്റിറോയിഡ് മരുന്നിന്റെ അമിത ഉപയോഗം, കൊവിഡ് മൂര്‍ച്ഛിച്ചവരില്‍ ഉപയോഗിക്കുന്ന ചില പ്രതിരോധശക്തി കുറയ്ക്കുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയാണ് ബ്ലാക്ക് ഫംഗസ് കൊവിഡ് ബാധിതരില്‍ വര്‍ധിക്കുന്നതിനുള്ള കാരണം. എന്നാല്‍ ഇതിന് പ്രധാനമായും പറയപ്പെടുന്ന കാരണം അനിയന്ത്രിതമായ ഗ്ലൂകോസിന്റെ രക്തത്തിലെ അളവ് തന്നെയാണ്. ഈ ഫംഗസ് വായുവിലും വസ്തുക്കളിലും ഇലകളിലും സര്‍വസാധാരണമാണ്. പക്ഷേ കൊവിഡ് നിമിത്തം പ്രതിരോധശക്തി കുറഞ്ഞവരില്‍ മൂക്കിലൂടെയോ വായുവിലൂടെയോ ഈ ഫംഗസ് പ്രവേശിച്ചാല്‍ അവരില്‍ പലതരം അസുഖങ്ങള്‍ക്കും കാരണമാവാം. അവയില്‍ ചിലത്:
1. Rhino þ Orbital Cerebral mucormycosis (മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെ ബാധിക്കുന്നവ)
2. Pulmonary mucormycosis (ശ്വാസകോശത്തെ ബാധിക്കുന്നവ)
3. Gatsrointestine (ദഹനവ്യവസ്ഥയെ ബാധിക്കുന്നവ)
സാധാരണയായി കൊവിഡ് ബാധിതരില്‍ കണ്ടുവരുന്ന ാൗരീൃാ്യരീശെ െകണ്ണ്, മൂക്ക്, തലച്ചോര്‍ എന്നിവയെ ബാധിക്കുന്നവയാണ്. അതിന്റെ ലക്ഷണങ്ങള്‍ ഇങ്ങനെയാണ്; മൂക്കടപ്പ്, മൂക്കില്‍ നിന്നുള്ള രക്തം കലര്‍ന്നതോ കറുപ്പ് നിറത്തിലോ ഉള്ള സ്രവം, മൂക്കിന് ചുറ്റും ചുവപ്പ് നിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള നിറ വ്യത്യാസം, കണ്ണിനു ചുറ്റും നീര്‍കെട്ട്, നിറ വ്യത്യാസം, കണ്ണുകള്‍ ചുവന്ന് തുടുത്തിരിക്കുക, തലവേദന, കാഴ്ച മങ്ങല്‍, വസ്തുക്കളെ രണ്ടായി കാണല്‍, മുഖത്തെ മരവിപ്പ്, മുകളിലെ വരിയിലെ പല്ലുകള്‍ക്കുണ്ടാകുന്ന ഇളക്കം, പനി, ഓര്‍മയില്‍ലുണ്ടാകുന്ന വ്യത്യാസങ്ങള്‍ എന്നിവയാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ഇ.എന്‍.ടി ഡോക്ടറെ കണ്ട് ചികിത്സ തേടണം.
രോഗസ്ഥിരീകരണം
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളുമായി രോഗി വന്നാല്‍, കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം, രക്തത്തിലെ ഗ്ലൂകോസിന്റെ അളവ് നിര്‍ണയിച്ച് നേസല്‍ എന്‍ഡോസ്‌കോപിക് വിധേയമാക്കും. എന്‍ഡോസ്‌കോപിക് സമയത്ത് മൂക്കിന്റെ അന്തര്‍വശം വിശദമായി പരിശോധിച്ച ശേഷം സ്രവം എടുത്ത് പരിശോധനയ്ക്ക് അയക്കുന്നു. (Fungal Staining and Culture-) ചെയ്ത് രോഗം സ്ഥിരീകരിക്കും. ഇത് വളരെ ലളിതമായ ഒരു നടപടിക്രമമാണ്. സാധാരണയായി ഈ അസുഖത്തിന്റെ കാഠിന്യതകൊണ്ടും മരണനിരക്ക് കൂടുതലായുള്ളതിനാലും ഈ അസുഖത്തിന്റെ ചികിത്സ ത്വരിതഗതിയില്‍ നടത്തേണ്ടത് അനിവാര്യമാണ്.
ചികിത്സ
പെട്ടെന്നുള്ള രോഗനിര്‍ണയവും തുടര്‍ചികിത്സയും രോഗിയെ വീണ്ടെടുക്കാന്‍ സഹായകമാകും. പ്രധാനമായും ആന്റിബയോടിക് (Antifung-al medicine) മരുന്നുകളും സര്‍ജറിയുമാണ് (ഈ അസുഖം ബാധിച്ചാല്‍ മൂക്കിലെ ചര്‍മ്മങ്ങളും എല്ലുകളും നീക്കം ചെയ്യും).
ശ്രദ്ധിക്കേണ്ടത്
ഈ രോഗം ചെറിയൊരു ശതമാനം ആളുകളെയേ ബാധിക്കുന്നുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക (ഭക്ഷണത്തിന് മുന്‍പ് 140 mg, ഭക്ഷണത്തിനു ശേഷം 180 mg).
*വ്യായാമവും ഭക്ഷണനിയന്ത്രണവും ശീലമാക്കണം.
(ഇ.എന്‍.ടി (ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി) വിഭാഗത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."