ഡല്‍ഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിനു തീപിടിച്ച് 27പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ മുണ്ട്ക സ്വദേശിയായ മനീഷ് ലാക്കറെയാണ് പിടിയിലായത്. അപകടത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ഡല്‍ഹിയിലും ഹരിയാനയിലും പൊലിസ് ഒന്നിലധികം റെയ്ഡുകള്‍ നടത്തിയതിന് ശേഷമാണ് ഇയാള്‍ വലയിലായത്. കെട്ടിട നിര്‍മിതിയിലെ പാളിച്ചകാളാണ് തീപിടിത്തത്തിന് കാരണമായതെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി അഗനിശമനാ വിഭാഗം മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെട്ടിടത്തിന് അനുമതിയുണ്ടായിരുന്നില്ലെന്നും നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടത്തില്‍ പ്രവേശിക്കാനും പുറത്തിറങ്ങാനുമായി ഇടുങ്ങിയ ഒറ്റവഴി മാത്രമാണുണ്ടായിരുന്നത്. ഇത് മരണ നിരക്ക് ഉയര്‍ത്താന്‍ കാരണമായതായി ഡല്‍ഹി അഗ്‌നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. കെട്ടിടത്തിന് ഫയര്‍ ക്ലിയറന്‍സും ഇല്ല.
27 പേരാണ് അപകടത്തില്‍ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അതേസമയം, അപകടത്തില്‍ മരിച്ച ഏഴ് പേരെ മാത്രമാണ് തിരിച്ചറിയാന്‍ ആയത്. മറ്റുള്ളവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനാണ് തീരുമാനം. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മജിസ്റ്റീരിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം കേന്ദ്ര സര്‍ക്കാറും പ്രഖ്യാപിച്ചു.
സി.സി.ടി.വി, വൈഫൈ റൂട്ടറുകള്‍, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 4.40 ഓടെയാണ് തീപിടിത്തമുണ്ടായത്. ജനറേറ്റര്‍ വെച്ചിരുന്ന ഒന്നാം നിലയില്‍ നിന്ന് മുകളിലത്തെ നിലയിലേക്ക് തീപടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."