ബഹ്‌റൈനില്‍നിന്ന് സഊദിയില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധം
ദമാം: ബഹ്‌റൈനില്‍ നിന്നും കോസ്‌വേ വഴി സഊദിയില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. ഇതടക്കം പുതിയ മാനദണ്ഡങ്ങളാണ് വ്യാഴാഴ്ച്ച രാത്രിയോടെ കോസ്‌വേ അധികൃതര്‍ പുറത്തിറക്കിയത്. ഇതു പ്രകാരം സഊദിയിലേക്ക് വാക്‌സിനെടുത്ത സഊദി ഇഖാമയുള്ളവര്‍, തൊഴില്‍, സന്ദര്‍ശന വിസകളില്‍ എത്തുന്നവര്‍ക്ക് പ്രവേശിക്കാം. എന്നാല്‍ 72 മണിക്കൂറിനകം എടുത്ത നെഗറ്റിവ് ആര്‍.ടി.പി.സി.ആര്‍ ഫലം വേണം. നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നതോടെ നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ബഹ്‌റൈനില്‍ കോസ്‌വേ കടക്കാനാകാതെ കുടുങ്ങി.
സഊദി പൗരന്മാര്‍ക്ക് നെഗറ്റിവ് ടെസ്റ്റ് റിസള്‍ട്ട് ആവശ്യമില്ല. ഇവര്‍ ഇമ്മ്യുണൈസ്‌സ് ആയിട്ടുള്ളവരാണെങ്കില്‍ സഊദിയില്‍ എത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുകയോ വീണ്ടും ടെസ്റ്റ് നടത്തുകയോ ആവശ്യമില്ല. എന്നാല്‍, ഇവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരും 18 വയസിനു താഴെയുള്ളവരും ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."