ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ: എല്‍വിഎം 3 വണ്‍ വിക്ഷേപിച്ചു, വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ അടക്കം ദൗത്യത്തില്‍, വിഡിയോ…
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ എല്‍വിഎം 3എം3യില്‍ (ലോഞ്ച് വൈഹിക്കിള്‍ മാര്‍ക്ക് 3) 36 ഉപഗ്രഹങ്ങളേയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പെസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും ലൈവ് സ്ട്രീം ചെയ്തിരുന്നു.
CONGRATULATIONS @isro!!#ISRO launches LVM3-M3/Oneweb India-2 Mission from Satish Dhawan Space Centre (SDSC) SHAR, #Sriharikota.#LVM3M3/#Oneweb pic.twitter.com/zz8BLRtqnP
— Doordarshan National दूरदर्शन नेशनल (@DDNational) March 26, 2023
2022ല്‍ ഭാരതി ഗ്രൂപ്പ് ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി മൊത്തം 72 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് 100 കോടി രൂപയ്ക്ക് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് ഐഎസ്ആര്‍ഒയും യുകെയുടെ വണ്‍ വെബ് ഗ്രൂപ്പും നടത്തുന്ന ദൗത്യത്തിന്റെ രണ്ടാം ഘട്ടമാണിത്. 36 ഉപഗ്രഹങ്ങള്‍ കൂടി ദൗത്യത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു.
2022 ഒക്ടോബറില്‍ 36 ഉപഗ്രഹങ്ങള്‍ താഴ്ന്ന ഭ്രമണപഥത്തിലേക്ക് തിരിച്ചെത്തിച്ചിരുന്നു.ഭാരതി എയര്‍ടെല്ലിന് കീഴിലുള്ള ഭാരതി ഗ്രൂപ്പിന്റെ പിന്തുണയും വണ്‍ വെബിനുണ്ട്. നിലവില്‍ 618 ഉപഗ്രഹങ്ങളാണ് കമ്പനിക്ക് താഴ്ന്ന ഭ്രമണപഥത്തില്‍ ഉള്ളത്. ഇത് ഗ്ലോബല്‍ കവറേജ് നല്‍കാന്‍ കമ്പനിയെ സഹായിക്കും.36 ജെനറേഷന്‍ 1 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇതിന്റെ ആകെ ഭാരം 5,805 കിലോയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."