ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ നമ്മള്‍ അതിജീവിക്കും; സോണിയാഗാന്ധി
ഉദയ്പുര്‍: ഉറച്ച നിശ്ചയ ദാര്‍ഢ്യത്തോടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെയും നമ്മള്‍ അതിജീവിക്കുമെന്ന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനത്തോടെ മൂന്നു ദിവസമായി രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന കോണ്‍ഗ്രസ് നവസങ്കല്‍പ് ചിന്തന്‍ ശിബിര്‍ സമാപിച്ചു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ട് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 'ഭാരത് ജോഡോ' പദയാത്ര നടത്തുമെന്നും സോണിയ ഗാന്ധി പ്രഖ്യാപിച്ചു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വ പരിശീലനം നടത്തും. രാജീവ് ഗാന്ധി സെന്ററിന്റെ മാതൃകയില്‍ ഇതിനായി രാജ്യത്തെമ്പാടും ഗവേഷണ സ്ഥാപനങ്ങള്‍ തുറക്കുമെന്നും സോണിയ. കോണ്‍ഗ്രസിനു കൂടുതല്‍ യുവത്വം വരാന്‍ പോവുകയാണെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിശ്വാസമാര്‍ജിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ (ഇന്ത്യയെ ശക്തിപ്പെടുത്തുക) എന്ന മുദ്രാവാക്യം മുഴക്കിയാണ് ഉദയ്പൂര്‍ പ്രഖ്യാനം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."