ജനകീയനായ ജനപ്രതിനിധിയെന്ന് ബല്‍റാം; വഴിവിളക്കുകളാകണമെന്ന് ഷാഫി പറമ്പില്‍; വി.ഡി സതീശന് ആശംസയുമായി യുവനേതാക്കള്‍
തിരുവനന്തപുരം: പുതിയ പ്രതിപക്ഷ നേതാവിന് അഭിന്ദനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, വി.എസ് ജോയ്്, ടി.സിദ്ദിഖ് തുടങ്ങിയ നേതാക്കളെല്ലാം വി.ടി സതീശനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
'മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം
ആഴത്തിലുള്ള പഠനം
ആത്മാര്‍ത്ഥമായ ഇടപെടല്‍
ജനകീയനായ ജനപ്രതിനിധി
കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയുടെ പുതിയ നായകന്‍ വി ഡി സതീശന് അഭിനന്ദനങ്ങള്‍
, വിജയാശംസകള്‍'- വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു
വി.ഡി സതീശന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോണ്‍ഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ്സിന്റെ അഭിവാദ്യങ്ങള്‍. കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാം. പുതു തലമുറ വഴി വിളക്കുകളാകണം. ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോണ്‍ഗ്രസുകാര്‍ മുന്നോട്ട്... പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഷാഫി പറമ്പില്‍ കുറിച്ചത്.
ഡബിള്‍ ബെല്‍... ഇനി വി.ഡി നയിക്കട്ടെ... ആശംസകള്‍... ഒപ്പം എല്ലാ പിന്തുണയും... ഒരുമിച്ച് പോരാടാമെന്ന് ടി സിദ്ദിഖും കുറിച്ചു.
സമരസപ്പെടലുകള്‍ ഇല്ലാതെ സമരസമര സാഗരം തീര്‍ക്കാന്‍ വിഡി സതീശനെന്നാണ് യുവ കോണ്‍ഗ്രസ് നേതാവ് വിഎസ് ജോയ് കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."