ഫോണില്‍ സ്റ്റോറേജ് ഫുള്ളായോ?…പരിഹാരമുണ്ട്, ഇതാ 6 വഴികള്‍
നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലേ സ്‌റ്റോറേജ് ഫുള്ളായോ.. ഒന്നും സേവ് ചെയ്യാന്‍ സാധിക്കുന്നില്ലേ.. യൂട്യൂബ് വിഡിയോ തിരഞ്ഞ് സമയം കളയേണ്ട ഇതാ 6 വഴികള്‍.
സാധാരണയായി വിപണിയിലിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 64 GB സ്‌റ്റോറേജ് കപ്പാസിറ്റിയാണുണ്ടാകുക. എന്നാല്‍ വില കൂടുന്നതോടെ 128 GB സ്റ്റോറേജ് വരെ കപ്പാസിറ്റി വരെ ലഭിക്കാറുണ്ട്. വിലകുറഞ്ഞ ഫോണാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ സ്‌റ്റോറേജ് കപ്പാസിറ്റി വളരെ കുറവായിരിക്കും. അത്യാവശ്യം വേണ്ടവ പോലും സേവ് ചെയ്യുമ്പോഴേക്കും സ്‌റ്റോറേജ് ഫുള്ളാകുമെന്ന പരാതിയാണ് എല്ലാവര്‍ക്കും. എന്നാല്‍ പോം വഴിയുണ്ട്. എങ്ങനെ സ്മാര്‍ട്ട് ഫോണിലെ സ്റ്റോറേജ് കപ്പാസിറ്റി കൂട്ടാം... ഇതാ 6 വഴികള്‍.
മെമ്മറി കാര്‍ഡ് ഉപയോഗിക്കാം
ഐഫോണ്‍ ഒഴികെ മറ്റെല്ലാ സ്മാര്‍ട്ട് ഫോണുകളിലും മെമ്മറി കാര്‍ഡ് ഉപയോഗിക്കുക. നിങ്ങളുടെ ഫോണിനനുസരിച്ച് നിങ്ങള്‍ക്കനുസൃതമായ സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കുക.
ഒ.ടി.ജി അഡാപ്റ്റര്‍ ഉപയോഗിക്കുക
നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യാന്‍ സ്‌പേസ് ഇല്ലെങ്കില്‍ യു.എസ്.ബി ഒ.ടി.ജി അഡാപ്റ്റര്‍ ഉപയോഗിക്കാം. ഈ ഓപ്ഷന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. ആപ്പിളിന്റെ തന്നെ ഒ.ടി.ജി അഡാപ്റ്ററിന് 2,900 മുതലാണ് വില വരുന്നത്.
ക്ലൗഡ് സ്റ്റോറേജ് ഓപ്ഷന്‍ ഉപയോഗിക്കാം
പ്രധാന ഡാറ്റ സംഭരിച്ചു വയ്ക്കാനായി ഉപയോഗിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ സംഭരണമാണ് ക്ലൗഡ് സ്റ്റോറേജ്. എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവുകള്‍ അല്ലെങ്കില്‍ യുഎസ്ബി ഫ്‌ളാഷ് ഡ്രൈവുകള്‍ പോലുള്ള ഫിസിക്കല്‍ സ്റ്റോറേജ് ഡിവൈസുകളില്‍ നിങ്ങളുടെ ഫയലുകള്‍ ഒരു ബാക്കപ്പ് സൂക്ഷിക്കുന്നത് പോലെ, നിങ്ങള്‍ക്ക് ആവശ്യമുള്ളവയെല്ലാം വിദൂരമായി സംഭരിക്കാവുന്ന സുരക്ഷിത മാര്‍ഗ്ഗമാണ് ക്ലൗഡ് സ്റ്റോറേജ്.
ക്ലിയര്‍ കാഷെ ഓപ്ഷന്‍ ഉപയോഗിക്കുക
നിങ്ങളുടെ ഫോണിലെ ക്ലിയര്‍ കാച്ചെ ഓപ്ഷന്‍ വഴി അനാവശ്യ ഫയലുകളെ നീക്കം ചെയ്യാന്‍ സാധിക്കും. ഇത് പിന്നീട് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന വേഗത വര്‍ദ്ധിപ്പിക്കുകയും വെബ് ബ്രൗസറില്‍ പേജുകള്‍ വേഗത്തില്‍ ലോഡ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം സ്റ്റോറേജ് സ്‌പേസ് ഫ്രീയാക്കുകയും ചെയ്യുന്നു.
ക്ലിയര്‍ കാഷെ ചെയ്യേണ്ട രീതി
സെറ്റിങ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ആപ്പ് സെലക്ട് ചെയ്യുക
ക്ലിയര്‍ ചെയ്യേണ്ട ആപ്പ് സെലക്ട് ചെയ്യുക
സെലക്ട് ചെയ്ത ശേഷം സ്റ്റോറേജ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് താഴെ കാണുന്ന ഓപ്ഷനില്‍ നിന്ന് ക്ലിയര്‍ കാഷെ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ഡൂപ്ലിക്കറ്റ് ഫയലുകള്‍ നീക്കം ചെയ്യുക
ഫോണില്‍ സ്‌റ്റോര്‍ ചെയ്തിട്ടുള്ള അനാവശ്യമായ ഫയലുകള്‍ നീക്കം ചെയ്യുന്നതിലൂടേയും ഒരു പരിധിവരെ സ്‌റ്റോറേജ് കപ്പാസിറ്റി നിലനിര്‍ത്താം. അതിനായി സെറ്റിങ്‌സ് ഓപ്ഷന്‍ ഓപണ്‍ ചെയ്യുക അതില്‍ ' ബാറ്ററി ആന്‍ഡ് ഡിവൈസ് കെയര്‍' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
സെലക്ട് സ്റ്റോറേജ്
സ്‌ക്രോള്‍ ചെയ്ത് താഴെ കാണുന്ന ' ഡൂപ്ലിക്കേറ്റ് ഫയല്‍ ' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
ഡൂപ്ലിക്കേറ്റ് ഫയല്‍ സെലക്ട് ചെയ്ത ശേഷം ഡിലീറ്റ് ചെയ്യുക.
ലൈറ്റ് ആപ്പുകള്‍ ഉപയോഗിക്കുക
സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്കിന്റേയും മറ്റും ലൈറ്റ് വേര്‍ഷന്‍ ആപ്പ് ഉപയോഗിക്കുക. ഇത്തരത്തിലുള്ള ആപ്പുകള്‍ക്ക് എം.ബി കുറവും നെറ്റ് യൂസേജ് കുറവുമായതിനാല്‍ സ്‌റ്റോറേജ് കപ്പാസിറ്റി നിലനിര്‍ത്താനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."