HOME
DETAILS
MAL
ഇടിക്കൂട്ടിൽ വീണ്ടും സ്വർണത്തിളക്കം; നിഖാത് സരിൻ ലോക ചാമ്പ്യൻ
backup
March 26 2023 | 16:03 PM
ന്യൂഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്വർണം ഇടിച്ചിട്ട് ഇന്ത്യ. നിഖാത് സരിനാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. വനിതകളുടെ 50 കിലോ വിഭാഗത്തിലാണ് നിഖാത് സരിൻ ലോക ചാമ്പ്യനായത്.
ഫൈനലിൽ വിയാറ്റ്നാം താരമായ നുയൻ തി ടാമിനെയാണ് നിഖാത് സരിൻ തോൽപിച്ചത്. 5-0 എന്ന സ്കോറിന്റെ ആധികാരികതോടെയാണ് നിഖാത് സരിൻ വിജയിച്ചത്. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് നിഖാത് സരിൻ.
നേരത്തേ 2022 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലും നിഖാത് സ്വർണം നേടിയിരുന്നു. മേരി കോമാണ് ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത.
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഈ വര്ഷക്കായി 81 കിലോഗ്രാം വിഭാഗത്തിൽ സവിറ്റി ബുറയും 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസും സ്വർണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."