HOME
DETAILS

ബാബരിക്കു പിന്നാലെ ജ്ഞാൻവാപി പള്ളിയും

  
backup
May 17 2022 | 06:05 AM

ka-salim-series-episode-1

ജ്ഞാൻവാപി പള്ളിയിൽ കോടതി നിർദേശിച്ച അഭിഭാഷക സംഘത്തിന്റെ സർവേ രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന പകൽ, പള്ളി പരിപാലനം നടത്തുന്ന അൻജുമൻ ഇൻതിസാമിയ കമ്മിറ്റിയുടെ വക്താവും ജോയിൻ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് യാസീനോട് ചോദിച്ചു: എന്തിനാണ് സംഘപരിവാർ നിലവറ തുറന്ന് പരിശോധിക്കണമെന്ന് വാശി പിടിച്ച് ഇങ്ങനെ ബഹളം വയ്ക്കുന്നത്? പള്ളിയുടെ അടച്ചിട്ട നാലു നിലവറകളിൽ എന്താണുള്ളത്?
എന്തുണ്ടാകാൻ...! എന്നായിരുന്നു 84കാരൻ യാസീന്റെ കൈ മലർത്തിയുള്ള മറുപടി:
ബേസ്‌മെന്റിൽ നാലു മുറികളാണുള്ളത്. അതിൽ മൂന്നെണ്ണത്തിൽ ഒരു മുസ്‌ലിം സ്ത്രീ, നേരത്തെ വളനിർമാണവും കച്ചവടവും നടത്തിയിരുന്നു. നാലാമത്തെ മുറി യാദവ യുവാവിന്റെ ചായക്കടയായിരുന്നു. ഈ കടകൾ അവിടെ തുടരുന്നത് പ്രയാസമായപ്പോൾ 26 വർഷം മുമ്പ് രണ്ടും ഒഴിപ്പിച്ച് പൂട്ടിട്ടു. അവിടെ പാഴ് വസ്തുക്കളായി വല്ലതും കണ്ടേക്കും. കൊല്ലങ്ങൾക്കു മുമ്പ് അടച്ചു പൂട്ടിയ ആ മുറികൾ തുറന്ന് കാണാനാണ് ഈ ബഹളമത്രെയും. അവിടെയെന്നല്ല, എവിടെ വേണമെങ്കിലും ആർക്കും പരിശോധിക്കാം. കണ്ടെത്താൻ അവിടെ വിഗ്രഹങ്ങളൊന്നുമില്ല. ഞങ്ങളൊന്നും ഒളിപ്പിച്ചിട്ടില്ല, ജ്ഞാൻവാപി എക്കാലത്തും പള്ളി മാത്രമാണ്'.
1669ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ജ്ഞാൻവാപി പള്ളി പണിതത്. അന്നുമുതൽ ഇന്നുവരെ അവിടെ മുടക്കമില്ലാതെ നിസ്‌കാരം നടക്കുന്നുണ്ട്. പിന്നെയും നൂറുവർഷത്തിലധികം കഴിഞ്ഞ് 1780ലാണ് ഇൻഡോർ രാജ്ഞി അഹില്യ ഹോൽകർ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥ ക്ഷേത്രമുണ്ടാക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രം നിൽക്കുന്ന പ്രദേശങ്ങൾ ഒട്ടേറെ ക്ഷേത്രങ്ങൾ നിറഞ്ഞ പ്രദേശമായി മാറുന്നതെല്ലാം പിന്നെയും ഏറെക്കഴിഞ്ഞാണ്. വരാണസിയിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നാണ് ജ്ഞാൻവാപിയുള്ളത്. രണ്ടും ഒരു മതിൽക്കെട്ടിനുള്ളിൽ! നിലവിലെ പ്രവേശന കവാടവും ഒന്നാണ്. ജ്ഞാൻവാപി പള്ളി തകർത്ത് അതിന്റെ ഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിന് 86 വർഷത്തെ പഴക്കമുണ്ട്. നിലവിൽ എട്ടു കേസുകളാണ് ജ്ഞാൻവാപിയുടെ അവകാശ വാദമുന്നയിച്ച് കോടതിയിലുള്ളത്. ഇതിന് പുറമെ ബാബരി മാതൃകയിൽ ജ്ഞാൻവാപി പള്ളിക്കുള്ളിൽ വിഗ്രഹം കടത്താനുള്ള ശ്രമവും നടത്തി. നന്തി കാള വിഗ്രഹം പള്ളി വളപ്പിനുള്ളിലെ വടക്കൻ മതിലിനകത്ത് കുഴിച്ചിടാൻ സംഘപരിവാർ ശ്രമം നടത്തുകയായിരുന്നു. ശിവക്ഷേത്രങ്ങളിലെ പ്രവേശനകവാടത്തിൽ സാധാരണ കണ്ടുവരാറുള്ളതാണ് നന്തി കാള വിഗ്രഹം. ഇത്തരത്തിൽ പഴക്കമുള്ള വിഗ്രഹങ്ങളിലൊന്ന് പകൽ വെളിച്ചത്തിൽ പള്ളിവളപ്പിൽ കുഴിച്ചിടാൻ ശ്രമം നടത്തുന്നത് പള്ളികമ്മിറ്റിക്കാർ കയ്യോടെ പിടികൂടി.
2000ത്തിൽ ക്ഷേത്രത്തിൽ നിന്ന് പിഴുതെടുത്ത ശിവലിംഗം പള്ളിക്കകത്തേക്കു വലിച്ചെറിഞ്ഞ് പ്രദേശത്ത് ഹിന്ദു മുസ്്‌ലിം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചത് പുറത്തു പറഞ്ഞത് പ്രദേശത്തെ ഹിന്ദു പുരോഹിതൻ മഹന്ദ് രാജേന്ദ്ര തിവാരിയാണ്. ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി തലവൻ എസ്.കെ പാണ്ഡെയാണ് ഇതിന് നേതൃത്വം നൽകിയത്. എന്നാൽ സംഘർഷമുണ്ടാകും മുമ്പു തന്നെ ജില്ലാ ഭരണകൂടം ഇടപെട്ട് പാണ്ഡെയെ ചുമതലയിൽ നിന്ന് മാറ്റി. 2018 ഒക്ടോബർ 25ന് സിവിൽ കോടതി നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പ്രദേശത്തെ നിർമാണ പദ്ധതിയുടെ മറവിൽ സർക്കാർ കോൺട്രാക്ടർ പള്ളിയുടെ വടക്കൻ മതിൽ ഒരു ഭാഗം അർധരാത്രി പൊളിച്ചു നീക്കി. തൊട്ടടുത്ത ദിവസം വെള്ളിയാഴ്ചയാണ്. ഇതോടെ പ്രദേശത്തെ മുസ്്‌ലിംകൾ ഒത്തുകൂടി പ്രതിഷേധിച്ചു. അന്നേ ദിവസം രാത്രി തന്നെ മതിൽ വീണ്ടും പണിതു. ഈ നിർമാണത്തിൽ സംശയമുണ്ടെന്ന് പ്രദേശത്തെ മുസ്‌ലിംകൾ പറയുന്നുണ്ട്. ഈ പശ്ചാതലത്തിലാണ് പള്ളിക്കുള്ളിൽ നടത്തിയ സർവേയിൽ വുളു ഖാനക്കടുത്ത് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം ഉയർന്നിരിക്കുന്നത്.
( അവസാനിക്കുന്നില്ല )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago