വായ്പയ്ക്ക് അനുമതി കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി ധനമന്ത്രി
തിരുവനന്തപുരം
സംസ്ഥാനത്തിന് വായ്പാപരിധി നിശ്ചയിച്ച് അനുമതി നൽകാത്തതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ധനകാര്യ ഉത്തരവാദിത്വം പാലിച്ചാൽ കേന്ദ്രസർക്കാരിന് നിലവിലേതുപോലെ വായ്പയെടുക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു.
ആഭ്യന്തര ഉൽപാദനത്തിന്റെ 6.9 ശതമാനമാണു കേന്ദ്ര സർക്കാർ ഇപ്പോൾ കടമെടുത്തിരിക്കുന്നത്. മൂന്നു ശതമാനമാണു കടമെടുപ്പു പരിധി. കൊവിഡ് മഹാമാരിക്കാലത്ത് ഇത് അഞ്ചു ശതമാനമാക്കിയിരുന്നു. 4.5 ശതമാനമാക്കി. മൂന്നു ശതമാനമെന്ന സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ടെങ്കിൽ ഇത്രയധികം വായ്പയെടുക്കാൻ കഴിയില്ല. കഴിഞ്ഞ ഏപ്രിലിൽത്തന്നെ കടമെടുപ്പു സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാകേണ്ടതായിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ ഇതുവരെ സ്വീകരിച്ചുപോരുന്ന രീതികൾക്കു വിരുദ്ധമായ ചില കാര്യങ്ങളിൽ കേന്ദ്രം ഇപ്പോൾ ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. 70 വർഷത്തെ ചരിത്രത്തിൽ കടമെടുത്തതിന്റെ തിരിച്ചടവിൽ കേരളം ഇന്നുവരെ വീഴ്ചവരുത്തിയിട്ടില്ല. വലിയ ബുദ്ധിമുട്ടുവരുമ്പോഴും തിരിച്ചടവിൽ വീഴ്ചവരുത്താതെ മുന്നോട്ടുപോകാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."