HOME
DETAILS
MAL
വരുന്നൂ, കുപ്പിവെള്ളം പോലെ കുപ്പിഓക്സിജന്‍
backup
May 23 2021 | 04:05 AM
പാലക്കാട്: ഇപ്പോഴിതാ കൈയില്‍ കൊണ്ടുനടക്കാവുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ പെട്ടിക്കടകളില്‍ വില്‍പ്പനയ്‌ക്കെത്തുന്നു.
കൊവിഡ് പോരാട്ടത്തിന് കരുത്തു പകരാനെന്ന പ്രഖ്യാപനവുമായി കൊല്ലം കേന്ദ്രമായ ഭാരത് എയ്‌റോസോള്‍ കമ്പനിയാണ് 'ഓക്സി സെക്യൂ ബൂസ്റ്റര്‍' എന്ന പേരില്‍ പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വിപണിയിലെത്തിക്കുന്നത്.
കൊവിഡ് കാലത്ത് മെഡിക്കല്‍ ഉത്പന്നങ്ങളുടെ ആവശ്യകത മനസിലാക്കി ഇന്ത്യന്‍ കമ്പനികള്‍ വ്യാപകമായി അവയുടെ ഉത്പാദനം ആരംഭിച്ചെങ്കിലും ഇപ്പോഴും സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ നി ര്‍മാണമാരംഭിച്ചതെന്ന് കമ്പനി പറയുന്നു.
കേരളം മുഴുവന്‍ ഈ ഉത്പന്നം എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പാലക്കാട് മുതലമടയിലെ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'ആയുര്‍മന്ത്ര'യാണ്.
പരിചയസമ്പന്നരായ മരുന്ന് വിതരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തിന്റെ മൂക്കിലും, മൂലയിലും സിലിണ്ടര്‍ ലഭ്യമാക്കുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."