മാര്‍ച്ച് 31ന് മുന്‍പ് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മറന്നേക്കല്ലേ….
കോഴിക്കോട്: സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് അവസരം നഷ്ടമാക്കാതെ ചെയ്ത് തീര്‍ക്കാനും നേടിയെടുക്കാനുമടക്കം ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നികുതിയും നിയമവും ആനൂകൂല്യങ്ങളും ഇളവുകളും അടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് ദിവസങ്ങള്‍ മാത്രമാണ്.
മ്യൂച്വല്‍ ഫണ്ട്
മ്യൂച്വല്‍ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ 31 നു മുന്‍പ് അവകാശിയെ നാമനിര്‍ദേശം ചെയ്യണം. നാമനിര്‍ദേശം ചെയ്യാത്തവര്‍ക്കു യൂണിറ്റുകളുടെ ക്രയവിക്രയം സാധ്യമാകില്ല.
ഓഹരി നിക്ഷേപം
ഓഹരി നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ടില്‍ നോമിനിയുടെ പേരു നിര്‍ദേശിക്കേണ്ട അവസാന ദിനവും 31.
നികുതി ആനുകൂല്യം
ആദായ നികുതി നിയമത്തിലെ 80 സി വകുപ്പു പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, ഓഹരി അധി ഷ്ഠിത സമ്പാദ്യ പദ്ധതി (ഇഎല്‍ എസ്എസ്) തുടങ്ങിയവയില്‍ നിക്ഷേപം നടത്തേണ്ട അവസാന തീയതി 31.
പ്രധാന്‍ മന്ത്രിവയ വന്ദന യോജന
ഇന്‍ഷുറന്‍സ് കം പെന്‍ ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി വയ വന്ദന യോജനയില്‍ ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മുതിര്‍ന്ന പൗര•ാര്‍ക്കു സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.40 ശതമാനം. മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരാം.
ഇന്‍ഷുറന്‍സ് പോളിസി
അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ തുകയുടെ ഹൈ പ്രീമിയം ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയി•േല്‍ ആദായ നികുതി ഇളവു ലഭിക്കണമെങ്കില്‍ മാര്‍ച്ച് 31നു മുന്‍പു പോളിസി വാങ്ങിയിരിക്കണം.
പഴയ റിട്ടേണ്‍ സ്വീകരിക്കും
20192020ലെ ആദായത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്‌കരിച്ച റിട്ടേണ്‍ നിബന്ധനകള്‍ക്കു വിധേയമായി 31 വരെ സ്വീകരിക്കും. റിട്ടേണ്‍ നല്‍കാതിരുന്നവര്‍ക്കും ഏതെങ്കിലും വരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയവര്‍ക്കുമാണ് അവസരം.
നികുതി കിഴിവ്
നികുതി വിധേയമായ പരിധി യില്‍ താഴെ മാത്രമാണു നടപ്പു സാമ്പത്തിക വര്‍ഷത്തെ പലിശ വരുമാനമെങ്കില്‍ സ്രോതസ്സില്‍ നിന്നു നികുതി കിഴിവു ചെയ്യരുതെ ന്നു ബാങ്കിനോട് അഭ്യര്‍ഥിക്കാം. ഫോം 15 ജി / 15 എച്ച് സമര്‍പ്പി ക്കുകയാണു വേണ്ടത്. സമര്‍പ്പി ക്കുന്ന ഫോം നടപ്പു സാമ്പത്തിക വര്‍ഷത്തേക്കു മാത്രമാണ്. അതാ യതു 31 വരെ മാത്രം.
എല്‍.യു.ടി സമര്‍പ്പിക്കണം
റജിസ്റ്റര്‍ ചെയ്തിട്ടുള്ള നികു തിദായകര്‍ ഐ.ജി.എസ്.ടി അടയ്ക്കാതെയുള്ള കയറ്റുമതിക്കു ജിഎസ്ടി പോര്‍ട്ടലില്‍ ജിഎസ്ടി ആര്‍എഫ്ഡി 11 ഫോമില്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (എല്‍യുടി) സമര്‍പ്പിക്കണം. എല്‍ യുടിയുടെ സാധുത 31 വരെ മാത്രം.
ജി.എസ്.ടി കോമ്പൊസിഷന്‍
ജിഎസ്ടി നിയമ പ്രകാരം അര്‍ഹരായവര്‍ക്കു കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാന്‍ 31 വരെ മാത്രമാണ് അര്‍ഹത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."