ലതിക സുഭാഷ് എന്‍.സി.പിയിലേക്ക്; പി.സി ചാക്കോയുമായി ചര്‍ച്ച നടത്തി
കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും മഹിള കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണ് എന്‍.സി.പിയെന്ന് ലതിക സുഭാഷ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി ഓഫീസിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ്, ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ലതികയെ പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചിരുന്നു.
അതേസമയം ഡല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാവായിരുന്ന പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് എന്‍.സി.പിയില്‍ ചേരുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തെ പുതിയ സംസ്ഥാന അധ്യക്ഷനായി പാര്‍ട്ടി തെരഞ്ഞെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."