HOME
DETAILS

അടികിട്ടുംമുന്‍പേ ഉണരുക 

  
backup
May 23 2021 | 05:05 AM

5415151-2
 
ഒഴിഞ്ഞ നിരത്തിലൂടെ ഏറ്റവും പുതിയ ആഡംബര കാറില്‍ ദ്രുതസഞ്ചാരം നടത്തുകയായിരുന്നു കുബേരനായ ആ പ്രമാണി. പെട്ടന്നാണ് പിന്നില്‍നിന്ന് ഭയങ്കരമായൊരു ശബ്ദം കേട്ടത്. ഇറങ്ങിനോക്കുമ്പോള്‍ കാറിന് ആരോ കല്ലെറിഞ്ഞതാണ്. കല്ലു പതിഞ്ഞ ഭാഗത്ത് വലിയ ചതവ് വീണിരിക്കുന്നു. ഈ കടുംകൈ ചെയ്തതാരാണെന്നറിയാന്‍ ചുറ്റും നോക്കി. അകലെയതാ ഭയക്രാന്തനായി ഒരു കുട്ടി നില്‍ക്കുന്നു. അവനല്ലാതെ മറ്റൊരു ജീവിയും ഈ പരിസരത്തില്ല.
''എടാ ദുഷ്ടാ, വാങ്ങിയിട്ട് ഒരാഴ്ചപോലും തികയാത്ത വണ്ടിയാ. നിന്റെ ഈ ക്രൂരവിനോദം എത്ര വലിയ നഷ്ടമാണു വരുത്തിവച്ചതെന്നറിയുമോ..? നിന്റെ അച്ഛനാരാണെന്ന് എനിക്കറിയണം. പലിശസഹിതം ഞാനയാളില്‍നിന്ന് ഈടാക്കിക്കൊള്ളാം..'' 
നിന്നുവിറയ്ക്കുന്ന കുട്ടിയോട് അയാള്‍ രോഷാകുലനായി.
 
''ക്ഷമിക്കണം സാറേ, നിര്‍വാഹമില്ലാത്തതുകൊണ്ടുമാത്രം ചെയ്തു പോയതാണ്..'' കുട്ടിയുടെ വാക്കുകള്‍ ഇടറി.
''എന്ത്, നിര്‍വാഹമില്ലാത്തതുകൊണ്ട് ചെയ്തതോ..?'' അയാള്‍ നെറ്റിചുളിച്ചു ചോദിച്ചു. 
''ഈ കുഴിയിലേക്കൊന്നു നോക്കൂ. തളര്‍വാതം പിടിച്ചുനില്‍ക്കുന്ന എന്റെ ജ്യേഷ്ഠസഹോദരനാണീ കിടക്കുന്നത്. അവനെ ചക്രക്കസേരയില്‍ വീട്ടിലേക്ക് കൊണ്ടുപോകവേ അബദ്ധവശാല്‍ എന്റെ കൈ അയഞ്ഞുപോയി. ഉരുണ്ടുരുണ്ട് ഈ കുഴിയിലേക്ക് അവന്‍ മറിഞ്ഞുവീഴുകയായിരുന്നു. അവനെ എടുത്തുയര്‍ത്താന്‍മാത്രമുള്ള ആരോഗ്യം എനിക്കില്ല. സഹായം തേടി ഒത്തിരി നേരമായി ഞാനിവിടെ നില്‍ക്കുന്നു. കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം കൈ കാണിച്ചുനോക്കിയെങ്കിലും ഒരാള്‍ പോലും നിര്‍ത്താന്‍ തയാറായില്ല. ഗതികെട്ടപ്പോഴാണ് കല്ലെറിഞ്ഞു നിര്‍ത്തിക്കാന്‍ തുനിഞ്ഞത്..''
ഇതു പറഞ്ഞ് കുട്ടി ചോദിച്ചു: ''എന്റെ ജ്യേഷ്ഠനെ എടുത്തുയര്‍ത്തി ഒന്നു സഹായിക്കുമോ..? താങ്കള്‍ക്കുവന്ന നഷ്ടമെല്ലാം ഞാന്‍ നികത്താം. ആവശ്യപ്പെടുന്ന പണം മുഴുവന്‍ അച്ഛനെ സമീപിച്ച് വാങ്ങിത്തരും, ഉറപ്പ്.''
 
ദൈന്യത നിറഞ്ഞ കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ അയാളുടെ മനസലിഞ്ഞു. കലി കാരുണ്യമായി. ഒട്ടും താമസിച്ചുനില്‍ക്കാതെ കുഴിയിലിറങ്ങി ആ തളര്‍വാതരോഗിയെ സ്വന്തം കൈകള്‍കൊണ്ട് പുറത്തെടുത്തു. കസേരയിലിരുത്തുന്നതിനു പകരം കാറിന്റെ പിന്‍സീറ്റിലാണവനെ ഇരുത്തിയത്. തന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് അദ്ദേഹം ഇരുവരെയും വീട്ടിലെത്തിച്ചു. തിരിച്ചുപോരാനിറങ്ങിയപ്പോള്‍ കുട്ടി പറഞ്ഞു: ''അവിടെ നില്‍ക്കൂ. നഷ്ടപരിഹാരം വേണ്ടേ..''
അയാള്‍ പറഞ്ഞു: ''വേണ്ടാ, ഞാനാ ചതവ് നന്നാക്കുന്നില്ല..''
''അതെന്തേയ്..?'' 
 
''അതെനിക്ക് ഒരു ഉണര്‍ത്തുചിഹ്നമായി നിലകൊള്ളണം. എന്നെ ഉണര്‍ത്താന്‍ ഒരാള്‍ക്കും കല്ലെടുക്കേണ്ട ഗതിയുണ്ടാകരുതെന്നതിനുള്ള ഉണര്‍ത്തുചിഹ്നം..''
കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നാണു നാട്ടുമൊഴി. ചിലര്‍ സ്വയം ഉണരുന്നവരാണ്. വേറെ ചിലര്‍ അലാറമടിക്കുമ്പോഴാണ് ഉണരുക. കുലുക്കി വിളിച്ചാലും ഉണരാത്തവരുണ്ട്. അവരെ ഉണര്‍ത്താന്‍ നല്ല അടി തന്നെ വേണ്ടിവരും. അടി കിട്ടുമ്പോള്‍ മടി മാറ്റി എഴുതിയും പഠിച്ചും വരുന്ന വിദ്യാര്‍ഥികളെ കാണാറില്ലേ. അശ്രദ്ധയ്ക്കു വില കൊടുക്കേണ്ടി വരുമ്പോഴാണ് ചിലര്‍ ശ്രദ്ധാലുക്കളാവുക. കേള്‍ക്കാന്‍ മനസില്ലാത്തവര്‍ നഷ്ടങ്ങള്‍ വരുമ്പോള്‍ കേള്‍ക്കാനായി കാതുകൂര്‍പ്പിച്ചു നില്‍ക്കും. 
ഉണരാന്‍ അടി വാങ്ങേണ്ടതില്ല. അലാറത്തിന്റെ ആവശ്യം പോലുമില്ല. മനസുണ്ടെങ്കില്‍ കൃത്യത്തിനുതന്നെ സ്വയം ഉണരാം. എന്നിട്ടും അടി വാങ്ങിയിട്ടുണരുകയെന്നത് കഷ്ടമാണ്. കണ്ണുതുറക്കാന്‍ വൈമനസ്യം കാണിക്കുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ ആഘാതങ്ങള്‍ വേണ്ടിവരുന്നു എന്നത് ആരോഗ്യകരമായ സാമൂഹികവ്യവസ്ഥിതിയുടെ പ്രതിഫലനമല്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാന്യതയുടെ വഴി സ്വീകരിക്കുന്നത് ഇനി വിഫലമാണെന്നറിയുമ്പോഴാണ് ദുര്‍ബലമാനസരില്‍ ചിലര്‍ അനര്‍ഥങ്ങളില്‍ ആശ്രയം കണ്ടെത്തുന്നത്. അതുവരെ സാങ്കേതികതടസങ്ങള്‍ നിരത്തിയ അധികാരികള്‍ അതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ദൗത്യനിര്‍വഹണത്തിനിറങ്ങും. അപ്പോഴേക്കും സമയം അതിക്രമിച്ചുകഴിഞ്ഞിട്ടുമുണ്ടാകും. പോയവര്‍ക്കു പോയി എന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിക്കുകയുമില്ല.
 
വൈകിയുണരുകയെന്നത് നല്ല ശീലമല്ലാത്തപോലെ വൈകിയുണരുന്ന ബുദ്ധിയും അത്ര നല്ലതല്ല. സമയത്തിനു ചെയ്യേണ്ടത് സമയം പിന്നിട്ടു ചെയ്താല്‍ ഫലം കാണാതെ വരും. നയവൈകല്യങ്ങള്‍ക്കെതിരെ സമരകാഹളം മുഴക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമാണ്. എന്നാല്‍ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുക എന്നത് അപമാനാര്‍ഹവുമാണ്. പാസാക്കിയെടുത്ത നിയമം പൗരന്മാരുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിക്കുന്നുവെന്നത് നല്ല കാര്യം. എന്നാല്‍, വിലപ്പെട്ട സമയം പ്രതിഷേധത്തിനു മാറ്റിവയ്ക്കാന്‍ പൗരന്മാരെ നിര്‍ബന്ധിതരാക്കിയതിന്റെ പാപഭാരം അത്രവേഗത്തിലൊന്നും ഒഴിഞ്ഞുപോകില്ല. പിന്‍വലിക്കുന്നതോടൊപ്പം നിങ്ങള്‍ക്കു പ്രതിഷേധിക്കേണ്ടി വന്നതില്‍ മാപ്പു ചോദിക്കുന്നുവെന്ന ക്ഷമാപണം കൂടിയുണ്ടാകുമ്പോഴേ അധികാരത്തിന്റെ കൈകള്‍ക്കു വിശുദ്ധി കൈവരികയുള്ളൂ.
കണ്ണുതുറക്കാത്ത അധികാരികള്‍ക്ക് പൗരന്മാരില്‍നിന്ന് കിട്ടുന്ന കല്ലേറുകളാണ് പ്രതിഷേധമുദ്രാവാക്യങ്ങള്‍. അശ്രദ്ധയ്ക്കും അലസതയ്ക്കും കിട്ടുന്ന കല്ലേറുകളാണ് അപകടങ്ങള്‍. ഉണരാന്‍ കല്ലേറുകള്‍ക്കു കാത്തിരിക്കാതെ ഉണര്‍ന്നുതന്നെയിരിക്കാം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago