HOME
DETAILS
MAL
കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി ചത്തീസ്ഗഡ്
backup
May 23 2021 | 16:05 PM
റായ്പൂര്‍: കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്. കേന്ദ്രത്തില്‍ നിന്ന് വാക്സിന് ലഭിക്കാതായതിന് പിന്നാലെയാണ് തീരുമാനം. പ്രധാനമന്ത്രിയ്ക്ക് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രമാണ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്സിന് വിതരണത്തിന് സംസ്ഥാന സര്‍ക്കാരാണ് പണം ചെലവിടുന്നത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്സിന് നല്‍കൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ എഎന്‍ഐയോട് വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."