ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ ട്വീറ്റ്; കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി
തിരുവനന്തപുരം:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍.കെ.പട്ടേലിന്റെ നടപടികള്‍ക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിന്റെ പേരില്‍ കെ.എസ്.യു ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തായി ആരോപണം. കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടാണ് റദ്ദാക്കിയത്.
ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നായിരുന്നു കെ.എസ്.യു ട്വീറ്റ് ചെയ്തത്.
സംഭവത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് പ്രതിഷേധം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
'ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും വക്താവായി പ്രവര്ത്തിഅഡ്മിനിസ്ട്രേറ്റര് പ്രഫുല്‍.കെ.പട്ടേലിന്റെ നടപടികള്‍ക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിന്റെ പേരില്‍ കെ.എസ്.യു ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ക്കുന്ന ചെയ്യപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുക.'- കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."