HOME
DETAILS

കുഴല്‍പ്പണക്കേസ് ബി.ജെ.പി നേതാക്കള്‍ ഹാജരായില്ല

  
backup
May 23 2021 | 21:05 PM

654651351-4


സ്വന്തം ലേഖകന്‍
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയിട്ടും ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഹാജരായില്ല. ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷിനും സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി ഗിരീഷിനുമാണ് ഇന്നലെ ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ രണ്ടുദിവസത്തെ സാവകാശം തേടിയതായി അറിയുന്നു.
കഴിഞ്ഞദിവസം ചോദ്യം ചെയ്ത കേസിലെ ഇടനിലക്കാരായ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ആര്‍.എസ്.എസ് പ്രവര്‍ത്തകനും കോഴിക്കോട്ടെ വ്യവസായിയുമായ ധര്‍മരാജന്‍ എന്നിവരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. മൂന്നരക്കോടിയുടെ കുഴല്‍പ്പണം കര്‍ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്നാണ് കൊണ്ടുവന്നതെന്നും ആലപ്പുഴ സ്വദേശി കര്‍ത്തയ്ക്ക് കൈമാറാനാണ് അറിയിച്ചിരുന്നതെന്നും കര്‍ത്ത ആര്‍ക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവര്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്.


ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, പാര്‍ട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥന്‍ എന്നിവരെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. പണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇവരുടെ മൊഴി. തട്ടിക്കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവര്‍ക്ക് തൃശൂരില്‍ ഹോട്ടല്‍മുറി എടുത്തുകൊടുത്തത് ഹരിയായിരുന്നു. ഈ മുറിയില്‍നിന്ന് പണവുമായി ഇവര്‍ ഇറങ്ങിയതു മുതല്‍ കൊടകര എത്തുന്നതുവരെയുള്ള വിവരങ്ങള്‍ ഗുണ്ടാസംഘത്തിനു ലഭിച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഹരിക്ക് പങ്കുണ്ടോ എന്നാണ് പ്രധാനമായും പൊലിസ് ചോദിച്ചത്.
കുഴല്‍പ്പണക്കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉടന്‍ ഏറ്റെടുത്തേക്കും. പണത്തിന്റെ ഉറവിടമന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനു മാത്രമേ സാധിക്കൂ എന്ന നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കേസ് കൈമാറുന്നത്.കഴിഞ്ഞ ഏപ്രില്‍ മൂന്നിനു രാവിലെ 4.30നാണ് കൊടകരയില്‍ വാഹനാപകടമുണ്ടാക്കി കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കേസിന്റെ തുടക്കത്തിലേ പണം ബി.ജെ.പിക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു. നിര്‍ണായക ഘട്ടത്തില്‍ അന്വേഷണം എത്തിനില്‍ക്കുന്നതും ബി.ജെ.പി നേതാക്കളില്‍ തന്നെയാണ്.


കേസിലെ ഇടനിലക്കാരനായ ധര്‍മരാജന്റെ കാറിലാണ് പണം കടത്തിയത്. കാറും കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നു കാണിച്ച് ധര്‍മരാജനാണ് കൊടകര പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മൂന്നരക്കോടിയുടെ കുഴല്‍പ്പണക്കടത്തിലേക്കെത്തിയത്. കേസില്‍ ഇതുവരെ 19 പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു കോടിയിലേറെ രൂപ പിടികൂടിയവരില്‍നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago