HOME
DETAILS

ലക്ഷദ്വീപ് ജനതയുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകര്‍ക്കരുത്: സമസ്ത

  
backup
May 24 2021 | 05:05 AM

samastha-on-lakshadweep-issue

 

കോഴിക്കോട്: കേരളവുമായി സംസ്‌കാരികപരമായും ഭാഷാപരമായും ഇഴയടുപ്പത്തിലുള്ള നാടാണ് ലക്ഷദ്വീപ്. കേന്ദ്രഭരണപ്രദേശമായ അവിടെ പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ജനജീവിതത്തെ തടസപ്പെടുത്തുന്നതും അവരുടെ ഉപജീവന മാര്‍ഗത്തെയും സ്വത്വത്തെ തന്നെയും ഇല്ലാതാക്കുന്നതുമായ ഇടപെടലുകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു.

തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങളെയും സാധാരണ ജീവിതത്തെയും അട്ടിമറിക്കുന്നതാണ് പല നടപടികളും. രാജ്യത്തെ തന്നെ ഏറ്റവും സമാധാനപരമായി കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരും അഡ്മിനിസ്‌ട്രേറ്ററും പിന്മാറണമെന്ന് അഭ്യര്‍ഥിക്കുന്നു.

മദ്യരഹിത പ്രദേശമായിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ക്ക് അനുമതികൊടുത്തു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനും നീക്കമുണ്ട്. ഇതെല്ലാം ലക്ഷദ്വീപിന്റെ തനതായ ജനജീവിതത്തെ വെല്ലുവിളിക്കുന്ന നടപടികളാണ്. ദ്വീപ് നിവാസികളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും സമസ്ത നേതാക്കള്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  5 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  5 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  5 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  5 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  5 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  5 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  5 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  5 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  5 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  5 days ago