പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാത്തത് എന്തുകൊണ്ട്,ആര്‍.ബി.ഐയുടെ ഡിവിഡന്റ് ഉപയോഗിച്ചുകൂടെ; കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് ഹൈക്കോടതി
കൊച്ചി: രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി. ഫെഡറലിസം നോക്കേണ്ട് സമയമല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല? ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? അടക്കം നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചത്.
എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കാന്‍ ഏകദേശം 34,000 കോടി രൂപ മതിയാകില്ലേ. 54,000 കോടി രൂപ അധിക ഡിവിഡന്റായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്സിന് വിനിയോഗിച്ചുകൂടേ' എന്നും കോടതി ചോദിച്ചു
അതേസമയം വാക്‌സിന്‍ വിതരണം നയപരമായ വിഷയമാണെന്നും മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. വാക്‌സിന്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് കേന്ദ്രം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജികള്‍ പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കി കൂടേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴും കൃത്യമായ മറുപടി കേന്ദ്രം നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നായിരുന്നു നിരവധി ചോദ്യങ്ങള്‍ വീണ്ടും ഹൈക്കോടതി ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."