136 എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: 136 എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ പതിനഞ്ചാമത് നിയമസഭ സമ്മേളത്തിന് തുടക്കമായി. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎല്‍എമാരുടെ ഊഴം. വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിക്കായിരുന്നു അവസാന ഊഴം. സത്യപ്രതിജ്ഞ ചെയ്തവില്‍ 53 പേരും സഭയില്‍ ആദ്യമാണ്.മുഖ്യമന്ത്രി പിണറായി വിജയന് 132-ാം ഊഴത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 74-ാമതും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 107-ാമതും രമേശ് ചെന്നിത്തല 92-ാമതും സത്യപ്രതിജ്ഞ ചെയ്തു.
80 പേര് സഗൗരവം പ്രതിജ്ഞ ചെയ്തപ്പോള്‍ 43 പേര് ദൈവനാമത്തിലും 13 പേര് അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.ബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. പി.സി വിഷ്ണുനാഥാണ് യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിന് ബജറ്റവതരണം. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."