HOME
DETAILS
MAL
കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ പി.സി.സി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
backup
May 19 2022 | 10:05 AM
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ച ശേഷം ഡല്‍ഹിയിലെത്തിയ ഝാക്കര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഝാക്കര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അച്ചടക്ക നടപടിക്ക് സാധ്യത നിലനില്‍ക്കെയാണ് ഝാക്കര്‍ രാജി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ചരണ്‍സിങ് ചന്നിയെ വിമര്‍ശിച്ചതിന് ഇദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഝാക്കറിനെ പാര്‍ട്ടിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും കഴിഞ്ഞ മാസം കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."