മതിയായ രേഖകളില്ല: ബൈക്ക് കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ പൊലിസ് കസ്റ്റഡിയിലെടുത്തു-വിഡിയോ
വാണിയമ്പലം: വാണിയമ്പലത്ത് പൊലിസ് വാഹന പരിശോധനയ്ക്കിട യുവാവും പൊലിസും തമ്മില്‍ മല്‍പ്പിടുത്തം. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ വണ്ടൂര്‍ ചെട്ടിയാര്‍മ്മല്‍ നായിപ്പാടത്ത് മുഹമ്മദ് ബാദുഷയെ പൊലിസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന് മതിയായ രേഖകളില്ലെന്നും കയ്യില്‍ കരുതിയ സത്യപ്രസ്താവന പൂര്‍ണമല്ലെന്നും മതിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തതിനാല്‍ ബൈക്ക് കസ്റ്റഡിയിലെടുക്കുന്നത് ബാദുഷ തടഞ്ഞതാണ് ബലപ്രയോഗത്തിലേക്ക് എത്തിച്ചതെന്നും സി.ഐ ദിനേശ് കൊറോത്ത് പറഞ്ഞു.
കൃത്യനിര്‍വഹണ തടസപ്പെടുത്തിയതിനും, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും,ലോക്ക് ഡൗണ്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു.
കര്‍ശന നിയന്ത്രണം തുടരുന്ന മലപ്പുറത്താണ് സംഭവം. പ്രദേശത്ത് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് പൊലിസ് നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/05/VID-20210524-WA0004.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."