ഞെളിയന്‍പറമ്പിലെ മാലിന്യനീക്ക കരാര്‍; സോണ്ട പിഴയായി കോര്‍പറേഷനില്‍ അടയ്ക്കേണ്ടത് 38 ലക്ഷം രൂപ
കോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ വിവാദകമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്കിന് പുതുക്കി നല്കി കോഴിക്കോട് കോര്പ്പറേഷന്. പ്രതിപക്ഷപ്രതിഷേധം അവഗണിച്ചാണ് ഉപാധികളോടെ കരാര്‍ പുതുക്കാന്‍ അനുമതി നല്‍കിയത്. സോണ്ട ഇന്‍ഫ്രാടെക്കില്‍നിന്ന് 38.85 ലക്ഷം രൂപ പിഴ ഈടാക്കും. ലേലത്തുകയുടെ അഞ്ചുശതമാനമാണ് പിഴയായി നല്‍കേണ്ടത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോര്‍പറേഷനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കരാര്‍ പുതുക്കി നല്‍കിയത്. കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള കമ്പനിയാണ് സോണ്ട ഇന്‍ഫ്രടെക്.
ഏപ്രില്‍ 30ന് അകം ബയോമൈനിങ്, ക്യാപ്പിങ് എന്നിവ പൂര്‍ത്തിയാക്കാമെന്ന് സോണ്ട ഇന്‍ഫ്രാടെക്ക് ഉറപ്പ് നല്കിയതും കരാര്‍ നീട്ടിനല്കാന് കാരണമായി. നാലു വര്‍ഷമായി നീട്ടിക്കൊടുത്തിട്ടും പൂര്‍ത്തിയാക്കാത്ത കരാറാണ് 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു പറഞ്ഞു കോര്പറേഷന് വീണ്ടും നീട്ടിക്കൊടുത്തത്. കഴിഞ്ഞ 24നു മേയര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു കമ്പനി പ്രതിനിധികള്‍ പുതിയ ഉറപ്പു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."