HOME
DETAILS
MAL
എം.ബി.ബി.എസ്. പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
backup
May 25 2021 | 14:05 PM
തിരുവനന്തപുരം: എം.ബി.ബി.എസ്. പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശം.
ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടു. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ മൂന്നു വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് മറ്റാരോ പരീക്ഷ എഴുതിയതെന്നാണ് പരാതി. സംഭവത്തില്‍ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും ഇദ്ദേഹത്തിന്റെ ഭാര്യയടക്കം മുന്നു വനിതാ ഇന്വിജിലേറ്റര്മനാരെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് (അഡീഷല്‍) പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."