HOME
DETAILS
MAL
ജില്ലയുടെ പേര് മാറ്റത്തെതുടര്‍ന്ന് ആന്ധ്രയില്‍ കലാപം; മന്ത്രിയുടെ വസതിക്ക് തീയിട്ടു
backup
May 24 2022 | 15:05 PM
അമരാവതി: ആന്ധ്രാപ്രദേശില്‍ പുതുതായി രൂപീകരിച്ച ജില്ലയുടെ പേര് മാറ്റത്തിന് എതിരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിനിടെ മന്ത്രിയുടെ വസതിക്ക് തീയിട്ടു. കോണ്‍സീമ ജില്ലയെ ബിആര്‍ അംബേദ്കര്‍ കോണ്‍സീമ ജില്ല എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശത്തിനെതിരെയാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്.
അക്രമത്തില്‍ ഗതാഗത മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലിസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസിനും സന്ദര്‍ശകര്‍ തീയിട്ടു.
കല്ലേറില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 20 ലധികം പൊലിസുകാര്‍ക്ക് പരുക്കേറ്റത് ദൗര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‌ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."