വിരമിക്കല്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; ചീഫ് സെക്രട്ടറി പരിശോധിക്കും
തിരുവനന്തപുരം: വിരമിക്കല്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി. ഇത് കൃത്യമായി നടന്നോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പി .എസ്.സിക്ക് വിടാതെ നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ റൂള്‍ വേണം. അതിനുള്ള നടപടി സെക്രട്ടറിമാര്‍ എടുക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള വിതരണം വൈകാന്‍ പാടില്ല. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നടപ്പാക്കിയ നിര്‍ദേശങ്ങളും അതിന്റെ പുരോഗതിയും ജനങ്ങളെ അറിയിക്കുന്ന സംവിധാനം കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഈ മാതൃക ഈ സര്‍ക്കാരും പിന്‍തുടരും. അതിദാരിദ്രം ഒഴിവാക്കല്‍, സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കല്‍, ഗാര്‍ഹിക ജോലി ലഘൂകരിക്കല്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ അടുത്തെത്തി ആവശ്യം നിറവേറ്റല്‍ ഇങ്ങനെ സര്‍ക്കാര്‍ തയ്യാറാക്കിയ എല്ലാ കര്‍മ്മപരിപാടിയും സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."