HOME
DETAILS

മത സൗഹാര്‍ദ്ദം തകര്‍ക്കുന്നത് മതം പഠിക്കാത്തവര്‍; ജിഫ്‌രി തങ്ങള്‍

  
backup
May 26 2022 | 16:05 PM

mangaluru-jifri-thangal532131

മംഗളൂരു: രാജ്യത്ത് മത സൗഹാര്‍ദ്ദം തകര്‍ക്കുന്നത് മതം പഠിക്കാത്തവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മംഗളൂരു ടൗണ്‍ ഹാളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത തീവ്രവാദ ആശയങ്ങള്‍ രാജ്യത്തിന്റെ സ്വസ്ഥതയേയും വളര്‍ച്ചയേയും ബാധിക്കുന്നു.

ഇന്ത്യയിലേക്ക് ഇസ്‌ലാം മതം കടന്നു വന്ന കാലത്ത് ഇവിടെ ഉണ്ടായിരുന്ന വാസ്തു ശൈലിയില്‍ അന്നത്തെ ഹിന്ദുക്കളുടെ സഹകരണത്തോടെ നിര്‍മിച്ച മസ്ജിദുകള്‍ ഇന്ന് വര്‍ഗീയ ശക്തികളുടെ കുപ്രചാരണങ്ങള്‍ക്ക് ഇരയാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ പറഞ്ഞു.
ഖുര്‍ആനിലെ ആശയങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനം നല്‍കപ്പെടുന്നു. ഏതെങ്കിലും നിഘണ്ടു നോക്കിയല്ല അതിനെ മനസ്സിലാക്കേണ്ടത്. കൊലയും മറ്റു ഹിംസാത്മക വിഷയങ്ങളില്‍ ഖുര്‍ആനിലെ ആശയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ പ്രചരിക്കപ്പെടുന്നത്.

എല്ലാ മതങ്ങളും മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റ ആശയങ്ങളെ യാണ് പഠിപ്പിക്കുന്നതെന്നും ജിഫ്‌രി തങ്ങള്‍ ഉണര്‍ത്തി.ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. ഇബ്രാഹിം ബാഖവി പ്രാര്‍ഥന നടത്തി. ഡോ. ശ്രീ വിജയാനന്ത സ്വാമി . ഡോ. ശ്രീ ജയ ബസവാനന്ത സ്വാമി, ഫാദര്‍ ക്ലിഫോഡ് ഫെര്‍ണാണ്ടിസ് , അഡ്വ. സുധീര്‍ കുമാര്‍ മറോളി , മുന്‍മന്ത്രി രമണാ ത്രൈ, കെ.പി.സി.സി സെക്രട്ടറി ഇനായത്തലി എന്നിവര്‍ വിശിഷ്ഠാതിഥികളായി പ്രഭാഷണം നടത്തി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തലൂര്‍, എസ്.ബി മുഹമ്മദ് ദാരിമി, അബദുല്‍ അസീസ് ദാരിമി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ഫഖ്‌റുദ്ധീന്‍ തങ്ങള്‍, ഹാഷിറലി തങ്ങള്‍, അയ്യൂബ് മാസ്റ്റര്‍, താജുദീന്‍ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം , ജലീല്‍ മാസ്റ്റര്‍ പട്ടര്‍ കുളം, ഒ.പി അഷ്‌റഫ് കുറ്റിക്കടവ് , ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി കജ, അനീസ് റഹ്മാന്‍ ആലപ്പുഴ, നൂറുദ്ദീന്‍ ഫൈസി, നൗഷാദ് ഫൈസി കൊടഗ്, അമീര്‍ തങ്ങള്‍, ഖാസിം ദാരിമി,താജുദ്ദീന്‍ റഹ് മാനി, ഹാരിസ് കൗസരി, സിദ്ദീഖ് ബണ്ട്വാള്‍, റഷീദ് റഹ് മാനി റഷീദ് ഹാജി, അനീസ് കൗസരി,ഇസ്മാഈല്‍ യമാനി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago