ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെഎംസിസി ഗ്രാന്‍ഡ് ഇഫ്താര്‍
മസ്‌കറ്റ് : മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താര്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹിസ് എക്‌സലന്‍സി അമിത് നാരംഗ് മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. എല്ലാവര്‍ക്കും റമദാന്‍ നന്മകള്‍ ആശംസിക്കുന്നതായി ഹിസ് എക്‌സലന്‍സി അമിത് നാരംഗ് പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ (റൂവി സുന്നി സെന്റര്‍ മദ്രസ്സ ) വച്ച് നടന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ ഇന്ത്യന്‍ അംബാസിഡറെ കൂടാതെ , ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്മാന് ഡോക്ടര്‍ ശിവകുമാര്‍ മാണിക്കം, വിവിധ മത നേതാക്കള്‍, പണ്ഡിതന്മാര്‍, പുരോഹിതന്മാര്‍, വിവിധ സംഘടനാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ പങ്കെടുത്തു.
മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, ട്രഷറര്‍ ഷമീര്‍ പി ടി കെ എന്നിവരുടെ നേതൃത്വത്തില്‍ മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി നേതാക്കളും പ്രവര്‍ത്തകരും ഇഫ്താറിന് നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മസ്‌കറ്റ് കെഎംസിസി ഇത്തവണ ഒരു ഗ്രാന്റ് ഇഫ്താര്‍ സംഗമം ഒരുക്കിയത്. അതുകൊണ്ടുതന്നെ വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായത്. ഇഫ്താരാണാന്തരം നടന്ന മഗ്‌രിബ് നമസ്‌കാരത്തിന് ആഫിദ് മിസ്ഹബിന്‍ സെയ്ദ് നേതൃത്വം നല്‍കി.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."