HOME
DETAILS
MAL
എല്‍.ജെ.ഡി ജെ.ഡി.എസില്‍ ലയിക്കും; അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചെന്ന് എം.വി ശ്രേയാംസ്കുമാര്‍
backup
June 02 2022 | 11:06 AM
കോഴിക്കോട്: എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) മാതൃസംഘടനടായ ജെ.ഡി.എസില്‍ ലയിക്കും. കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജെ.ഡി.എസുമായുള്ള ലയനത്തില്‍ എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയതായി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂര്‍ത്തിയാവും. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു . ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാത്യു ടി.തോമസ് പ്രസിഡന്റായി തുടരും. ഏഴ് ജില്ലാകമ്മിറ്റികള്‍ എല്‍ജെഡിയ്ക്കും ഏഴെണ്ണം ജെഡിഎസിനും. ലയനസമ്മേളനം ഉടന്‍ നടത്തുമെന്നും എം.വി ശ്രേയാംസ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."