സഖാക്കളേ...ഇനി വേണോ ഈ മഞ്ഞക്കുറ്റികള്‍? അഹന്തയുടെ ആകാശത്തുനിന്ന് ഇനിയെങ്കിലും ഭൂമിയിലിറങ്ങുമോ ?
തൃക്കാക്കര: തൃക്കാക്കരയില്‍ വിജയം ഉറപ്പാക്കി കഴിഞ്ഞിരിക്കുന്നു യു.ഡി.എഫ്. ഇനി ഔദ്യോഗിക ഫലം മാത്രമേ പുറത്തുവരാനുള്ളൂ. വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉമ തോമസിനുള്ള ലീഡ് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല യു.ഡി.എഫ് എല്‍.ഡി.എഫ് ക്യാമ്പുകള്‍. സെഞ്ച്വറി തികക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഈ തോല്‍വി നല്‍കുന്നത് പുനര്‍വിചിന്തനത്തിനുള്ള വലിയ അവസരം കൂടിയാണ്. ആള്‍ക്കൂട്ടം കാണുമ്പോള്‍ കയ്യടികിട്ടുമെന്നു കരുതി എന്തും പറയുന്നവര്‍ക്കുള്ള താക്കീതുകൂടിയാണിത്. ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയലുകിട്ടിയെന്നുകരുതി എപ്പോഴും മുയലിനെ പ്രതീക്ഷിച്ചവര്‍ക്കും വലിയ സന്ദേശമുണ്ട് ഈ ജനവിധിയില്‍.
കെ.റെയിലിന്റെ ഭാവി ഇനി എന്താകും? പിണറായിയുടെ അഹന്തക്ക് കുറവുവരുമോ എന്നാണ് കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇന്നലെ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍പോലും അഭിമാനത്തോടെയാണ് സര്‍ക്കാര്‍ കെ.റെയിലുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കിയത്. സത്യത്തില്‍ ജനമനസ് കാണാനാകാത്തതിന്റെ തിരിച്ചടി കൂടിയുണ്ട് ഇതില്‍.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും ഭൂമിയേറ്റെടുക്കല്‍ തുടങ്ങാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുതന്നെയാണെന്നു ഇന്നലെകൂടി ആവര്‍ത്തിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അത സമയം വിശദീകരണവുമായി കെ.റെയിലും രംഗത്തെത്തി. സില്‍വര്‍ ലൈനിന് തത്വത്തില്‍ അംഗീകാരം കിട്ടിയതുകൊണ്ടാണ് കല്ലിടല്‍ നടപടികള്‍ ആരംഭിച്ചതെന്നും കല്ലിടലിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നുമാണ് കെ.റെയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.
പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ ഉണ്ടെന്ന് തന്നെയാണ് കേരളം ആവര്‍ത്തിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ആരോ കള്ളം പറയുന്നു. അരെയൊക്കെയോ കബളിപ്പിക്കുന്നു. എത്രകാലമെന്നാണ് അറിയാതിരുന്നത്. എന്തായാലും ഇനി അതിനു കഴിയില്ലെന്ന മുന്നറിയിപ്പിതാ വന്നിരിക്കുന്നു. തൃക്കാക്കരയിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."