ഗൾഫിൽ ജോലി നോക്കുകയാണോ? ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ സൗജന്യ റിക്രൂട്ട്മെന്റ്
ഗൾഫിൽ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടുന്ന തൊഴിൽ അന്വേഷകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. കേരള സർക്കാരിന്റെ സ്ഥാപനമായ ഒഡെപെക്ക് നിരവധി രാജ്യങ്ങളിലേക്ക് സാജന്യ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. യു.എ.ഇ, ഒമാൻ, ബഹ്റൈൻ മുതലായ രാജ്യങ്ങളിലേക്ക് എഞ്ചിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് സൗജന്യ റിക്രൂട്ട്മെന്റ് നടക്കുന്നത്.
യു.എ.ഇയിലേക്കുള്ള റിക്രൂട്ട്മെന്റ്
വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ യോഗ്യതയുള്ള ഹൗസ് കീപ്പിങ് തസ്തികയാണ് യു.എ.ഇയിൽ ഒഡെപെക്ക് വഴി അപേക്ഷിക്കാൻ സാധിക്കുന്നത്.കുറഞ്ഞത് എസ്.എസ്.എൽ.സി (SSLC) യോഗ്യതയുള്ള പ്രായ പരിധി 35 വയസിൽ കവിയാത്ത വനിതകൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
1000 ദിർഹം ശമ്പളമുള്ള ഈ ജോലി ലഭിക്കുന്നതിന് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. അപേക്ഷിച്ച് ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള തൊഴിൽ അന്വേഷകർ ഫോട്ടോ അടങ്ങിയ ബയോഡേറ്റാ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി, എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20ന് മുമ്പ് [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യണം.
ഒമാനിലേക്കുള്ള റിക്രൂട്ട്മെന്റ്
പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന പ്രമുഖ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്കുള്ള ഒഴിവുകളാണ് ഒമാനിലുള്ളത്. വിവിധ യോഗ്യതകൾ ആവശ്യമുള്ള തസ്തികകളിലേക്ക് 45 വയസ് കഴിയാത്ത തൊഴിൽ അന്വേഷകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ച് ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താത്പര്യമുള്ളവർ ബയോഡേറ്റാ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കേറ്റ്,എക്സ്പീരിയൻ സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ 2023 ഏപ്രിൽ 20ന് മുമ്പ് [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യണം.
ഒഴിവുകള്‍
മെയിന്‍റനൻസ് എൻജീനിയർ (ശമ്പളം OMR 400 - 600) ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് (ശമ്പളം OMR 300 - 500) പ്ലാസ്റ്റിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 4-5 വർഷത്തെ പ്രവൃത്തിപരിചയവും.
സീനിയർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ശമ്പളം OMR 300 - 500) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
മെഷീൻ ഓപ്പറേറ്റേഴ്സ് (ശമ്പളം OMR 250 - 450) മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ITI /ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
കംപ്രക്ഷൻ മൗൾഡിംഗ് - ഇൻ ചാർജ് (ശമ്പളം OMR 250 - 450) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ITI /ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
സെയിൽസ് എക്സിക്യൂട്ടീവ് (ശമ്പളം OMR 300 - 500) ബിരുദവും. FMCC യിൽ 4-5 വര്‍ഷത്തെ പരിചയവും.
ബഹ്റൈനിലേക്കുള്ള ഒഴിവുകൾ
പുരുഷൻമാർക്കും, സ്ത്രീകൾക്കും ബഹ്റൈനിൽ തൊഴിൽ അവസരങ്ങൾ നില വിലുണ്ട്. ഹൗസ് മെയ്ഡും, കുക്കുമായി വനിതകൾ ഡ്രൈവർ തസ്തികയിലേക്ക് പുരുഷൻമാർ എന്നിങ്ങനെയാണ് ബഹ്റൈനിലേക്കുള്ള ഒഡേപെക്ക് വഴിയുള്ള റിക്രൂട്ട്മെന്റ്.
100 മുതൽ 150 ദിനാർ മാസ ശമ്പളമുള്ള ജോലികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാണ്.
താത്പര്യമുള്ള തൊഴിൽ അന്വേഷകർ ഫോട്ടോ അടങ്ങിയ ബയോഡേറ്റാ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി, എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20ന് മുമ്പ് [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യണം.
കൂടുതൽ വിശദമായ വിവരങ്ങൾക്ക് www.odepec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഫോൺ:0474-2329440/41/42
മൊബൈൽ: 7736496574
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."