വന്ദേഭാരതിന് സമയക്രമമായി;ഷൊര്‍ണൂരില്‍ സ്റ്റോപ്പ്, വ്യാഴാഴ്ച്ച സര്‍വീസില്ല, കൂടുതല്‍ അറിയാം
vande bharat express stop and time table out
പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25 ന് കാസര്‍കോട്ട് എത്തും. 8.05 മണി ക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10.35 ന് തിരുവനന്തപുരത്ത് എത്തും.
ഷൊര്‍ണൂറില്‍ കൂടി വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഇതോടെ ആകെ സ്‌റ്റോപ്പുകളുടെ എണ്ണം 9 ആയി. അതേസമയം, തിരൂരും ചെങ്ങന്നൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാവില്ല. വ്യാഴാഴ്ച്ച സര്‍വീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്.
വിവിധ സ്‌റ്റേഷനുകളും ട്രെയിന്‍ എത്തുന്ന സമയവും
തിരുവനന്തപുരം കാസര്‍കോട് (ട്രെയിന്‍ നമ്പര്‍ 20634)
തിരുവനന്തപുരം: 5.20
കൊല്ലം: 6.07
കോട്ടയം: 7.25
എറണാകുളം: 8.17
തൃശൂര്‍: 9.22
ഷൊര്‍ണൂര്‍: 10.02
കോഴിക്കോട്: 11.03
കണ്ണൂര്‍: 12.03
കാസര്‍കോട്:1.25
കാസര്‍കോട് തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍ 20633)
കാസര്‍കോട്: 2.30
കണ്ണൂര്‍: 3.28
കോഴിക്കോട്: 4.28
ഷൊര്‍ണൂര്‍: 5.28
തൃശൂര്‍: 6.03
എറണാകുളം: 7.05
കോട്ടയം: 8.00
കൊല്ലം: 9.18
തിരുവനന്തപുരം: 10.35
vande bharat express stop and time table out
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."