HOME
DETAILS

അന്‍പതിന്റെ നിറവിലും മങ്ങാതെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

  
backup
April 24 2023 | 07:04 AM

sachin-tendulkar-celebrate-his-50th-birthday

Sachin Tendulkar Celebrate His 50th Birthday

അന്‍പതിന്റെ നിറവിലും മങ്ങാതെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതിയ ഒരു മനുഷ്യന്‍ ഇന്ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.കാല്‍ നൂറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍ മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ പല നേട്ടങ്ങളും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത, ക്രിക്കറ്റിനെ ഇന്ത്യന്‍ മണ്ണില്‍ ഒരു കായിക വിനോദം എന്നതിലുപരി ഒരു വികാരമാക്കി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച ആ മനുഷ്യന്റെ പേര് സാക്ഷാല്‍ സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്നാണ്.

1973ല്‍ ജനിച്ച സച്ചിന്‍ 2013ല്‍ കളി നിര്‍ത്തുമ്പോഴേക്കും ഭാരതരത്‌നയടക്കമുള്ള നേട്ടങ്ങളെല്ലാം ആ ചെറിയ മനുഷ്യന്‍ സ്വന്തം പേരിലാക്കിയിരുന്നു. 1989 മുതല്‍ 2013 വരെയുള്ള ഏകദേശം 24 വര്‍ഷസത്തോളം നീണ്ട് നിന്ന തന്റെ ക്രിക്കറ്റ് കരിയറിനെ ലോകക്രിക്കറ്റില്‍ സച്ചിന്‍ യുഗമാക്കിത്തീര്‍ത്ത അദേഹം ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിരവധി പ്രതിഭാധനവും സുന്ദരവുമായ ഇന്നിങ്‌സുകളും അതിനൊപ്പം രാജ്യാന്തര ക്രിക്കറ്റിലെ നൂറ് സെഞ്ച്വറികള്‍ പോലെ സച്ചിന് മാത്രം നേടാന്‍ കഴിയുന്നവ എന്ന് വിശേഷിക്കപ്പെട്ട ഒട്ടനേകം റെക്കേര്‍ഡുകളും അദേഹം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

റെക്കോര്‍ഡുകളുടെ തോഴന്‍ എന്ന് ലോകം പേര് ചൊല്ലി വിളിച്ച സച്ചിന്‍ തന്റെ എതിരാളികളെയെല്ലാം നിശ്പ്രഭരാക്കി കൊണ്ട് ലോകക്രിക്കറ്റിലെ പോസ്റ്റര്‍ ബോയിയായി ഉയര്‍ന്നു. 34,357 റണ്‍സാണ് കളിച്ച എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും സച്ചിന്‍ സ്വന്തം പേരില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എഴുതിച്ചേര്‍ത്തത്. അതില്‍ ടെസ്റ്റ് ക്രിക്കറ്റിലെ 15,921 റണ്‍സുകളും ഏകദിന ഫോര്‍മാറ്റിലെ 18,426 റണ്‍സുകളും ടി20യിലെ 10 റണ്‍സുകളും ഉള്‍പ്പെടുന്നു.


ഷെയ്ന്‍ വോണ്‍, ഷുഹൈബ് അക്തര്‍ തുടങ്ങിയ പേര് കേട്ട ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്ന ബൗളര്‍മാരെ അനായാസം കൂസലൊട്ടുമില്ലാതെ നിന്ന് തന്റെ ക്ലാസിക്ക് ഷോട്ടായ സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ അതിര്‍ത്തി കടത്തുന്നതും ടെന്നിസ് എല്‍ബോ ബാധിച്ച് ക്രിക്കറ്റില്‍ നിന്ന് വിട പറയേണ്ടി വന്നപ്പോഴും തളരാതെ തിരിച്ചുവന്നതുമൊക്കെ കണ്ട് രോമാഞ്ചമുണ്ടാകാത്ത ഏത് ക്രിക്കറ്റ് ആരാധകനാണ് ലോകത്തുള്ളത്.

ഒടുവില്‍ ലോകം മുഴുവന്‍ സച്ചിന്‍ നേടണമെന്ന് ആഗ്രഹിച്ച ക്രിക്കറ്റിലെ ലോക കിരീടം വാങ്കെഡെയുടെ മണ്ണില്‍ വെച്ച് തന്നെ സ്വന്തമാക്കി എല്ലാം നേടിയ ആ ഇതിഹാസം 2013ല്‍ വാങ്കെഡെയില്‍ വെച്ച് തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോഴും ആ ഇന്നിങ്‌സ് ഇനി കാണാന്‍ കഴിയില്ലല്ലോ എന്ന നിരാശയിലായിരുന്നു ആരാധകര്‍.
അത് കൊണ്ടാണ് സച്ചിന്‍ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാനും അദേഹത്തിന്റെ കളികാണാനും സാധിച്ചവര്‍ ഭാഗ്യം ചെയ്തവരെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

content Highlights: Sachin Tendulkar Celebrate His 50th Birthday

അന്‍പതിന്റെ നിറവിലും മങ്ങാതെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  10 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  10 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  10 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  10 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  10 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  10 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  10 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  10 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  10 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  10 days ago