ഫ്‌ളാറ്റ് പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ദുരൂഹ ജീവിതത്തെക്കുറിച്ചന്വേഷിക്കും; ഇയാളെക്കുറിച്ച് പരാതിയുള്ളവര്‍ പൊലിസുമായി ബന്ധപ്പെടണം
കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പ്രതി മാര്‍ട്ടിന്‍ ജോസഫി(26)നെ റിമാന്‍ഡ് ചെയ്തു. പേരാമംഗലം പൊലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട അയ്യന്‍കുന്ന് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് ഇയാള്‍ പിടിയിലായത്.
അതേ സമയം മാര്‍ട്ടിനെതിരേ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികള്‍ ഉണ്ടെങ്കില്‍ കൊച്ചി സിറ്റി പൊലിസുമായി ബന്ധപ്പെടണമെന്നും പൊലിസ് അറിയിച്ചു
ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കാക്കനാട് ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. മറ്റൊരു യുവതി കൂടി മാര്‍ട്ടിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂടുതല്‍ പേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മിഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. ഇത്രയും ദുരൂഹമായി കഴിഞ്ഞിട്ടും മാര്‍ട്ടിനെതിരേ ഒരു കേസുമില്ലാതിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇയാളുടെ ദുരൂഹമായ ജീവിതരീതിയും വരുമാന മാര്‍ഗവും അന്വേഷിക്കും. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തൃശൂര്‍ പാവറട്ടി വെണ്‍മനാട് പറക്കാട്ട് ധനീഷ്(29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ്(27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി(28) എന്നിവര്‍ക്കെതിരേ പ്രതിയെ സഹായിച്ച കുറ്റം ചുമത്തിയതായി കമ്മിഷണര്‍ അറിയിച്ചു. ഇതില്‍ ശ്രീരാഗ് നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ്.
മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വിഫ്റ്റ് കാര്‍, ബി.എം.ഡബ്ല്യു കാര്‍, ബൈക്ക് എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാര്‍ട്ടിനെതിരേ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികള്‍ ഉണ്ടെങ്കില്‍ കൊച്ചി സിറ്റി പൊലിസുമായി ബന്ധപ്പെടണം എന്ന് പൊലിസ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ : അസി. കമ്മിഷണര്‍,(എറണാകുളം സെന്‍ട്രല്‍) -9497940866, പൊലിസ് ഇന്‍സ്‌പെക്ടര്‍(സെന്‍ട്രല്‍ പി. എസ്.-9497987103, വനിതാ എസ്. ഐ. (സെന്‍ട്രല്‍ പി. എസ്)-9497962158, സബ് ഇന്‍സ്‌പെക്ടര്‍ (വനിത പൊലിസ് സ്‌റ്റേഷന്‍)-9497980443. സെന്‍ട്രല്‍ പി. എസ്. കൊച്ചി സിറ്റി -04842394500, വനിത പി. എസ്. (കൊച്ചി സിറ്റി)-04842394250
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."