HOME
DETAILS

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

  
Sabiksabil
July 08 2025 | 15:07 PM

School Bus-Train Collision at Railway Gate Bus Driver Rejects Railways Allegations

 

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ സെമ്മൻകുപ്പത്ത് റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ റെയിൽവേയുടെ വിശദീകരണം തള്ളി ബസ് ഡ്രൈവർ. ഗേറ്റ് കീപ്പറുടെ നിർദേശപ്രകാരമാണ് ഗേറ്റ് തുറന്നതെന്ന റെയിൽവേയുടെ ആരോപണം ഡ്രൈവർ നിഷേധിച്ചു. താൻ ഗേറ്റ് കീപ്പറെ കണ്ടിട്ടില്ലെന്നും ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡ്രൈവർ പൊലീസിൽ മൊഴി നൽകി. ബസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളും ഈ മൊഴി ശരിവയ്ക്കുന്നു. ഗേറ്റ് കീപ്പറുടെ നിർദേശപ്രകാരമാണ് ഇവിടെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത്.

അതേസമയം, അണ്ടർപാസ് നിർമാണത്തിന് അനുമതി നൽകിയിട്ടും ജില്ലാ കളക്ടർ കാലതാമസം വരുത്തിയെന്ന് റെയിൽവേ ആരോപിച്ചു. തമിഴ് അറിയാത്തവരെ റെയിൽവേയിൽ കൂടുതലായി നിയമിക്കുന്നത് ആശയവിനിമയ പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുവെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ വിമർശിച്ചു.

അപകടത്തെ തുടർന്ന് ഗേറ്റ് കീപ്പറെ റെയിൽവേ സസ്പെൻഡ് ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് റെയിൽവേയും തമിഴ്നാട് സർക്കാരും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പൂർണമായും തകർന്ന നിലയിലാണ്. ആളില്ലാ ലെവൽ ക്രോസ് മുറിച്ചുകടക്കാൻ സ്കൂൾ ബസ് ശ്രമിക്കവേയാണ് ട്രെയിൻ ഇടിച്ചത്. 

ഇന്ന് രാവിലെ 7:45നാണ് കടലൂർ-അളപാക്കം റൂട്ടിലെ 170-ാം നമ്പർ റെയിൽവേ ഗേറ്റിൽ വിഴുപ്പുറം-മയിലാടുതുറൈ പാസഞ്ചർ ട്രെയിനിൽ കൃഷ്ണസ്വാമി വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിന്റെ ബസ് ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ മരിക്കുകയും, ബസ് ഡ്രൈവർ ഉൾപ്പെടെ അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

In a tragic accident in Cuddalore, Tamil Nadu, a school bus collided with a train at the Semmankuppam railway gate, killing three students, including siblings, and seriously injuring the driver and three others. The incident occurred at 7:45 AM when the Krishna Swamy Vidyaniketan CBSE school bus was hit by the Villupuram-Mayiladuthurai passenger train. The bus driver denied railway claims that the gate was opened at his request, stating he did not see the gatekeeper. Students on the bus corroborated his statement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago