ഗൂഗിള്‍ ലോഗിന്‍ ചെയ്യാന്‍ ഇനി പാസ്‌വേഡ് വേണ്ട; എന്താണ് പാസ്‌കീ? എങ്ങനെ സെറ്റ് ചെയ്യാം?
ഗൂഗിള്‍ ലോഗിന്‍ ചെയ്യാന്‍ ഇനി പാസ്‌വേഡ് വേണ്ട; എന്താണ് പാസ്‌കീ? എങ്ങനെ സെറ്റ് ചെയ്യാം?
പാസ് വേഡ് ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന പാസ് കീ സംവിധാനവുമായി ഗൂഗിള്‍. പാസ് വേഡുകള്‍, ടു സ്റ്റെപ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഈ സൗകര്യവും എത്തിച്ചിരിക്കുന്നത്.
നിലവിലെ പാസ് വേഡുകള്‍ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനങ്ങള്‍ക്ക് പെട്ടന്ന് കണ്ടെത്താനാകും. അതിനാലൊക്കെയാണ് ഓണ്‍ലൈനില്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാനും അക്കൗണ്ടില്‍ പ്രവേശിക്കാനും പുതിയ സംവിധാനമൊരുക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പാസ്‌കീ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി 2022ല്‍തന്നെ ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ആ പ്രഖ്യാപനം ഗൂഗിള്‍ നടപ്പാക്കിയിരിക്കുകയാണ്.
പാസ് വേഡുകള്‍ക്ക് പകരം ഫിംഗര്‍പ്രിന്റ്, ഫേസ് സ്‌കാന്‍ സ്‌ക്രീന്‍ലോക്ക് പിന്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പാസ് കീ സംവിധാനം മുഖേന സാധിക്കും. ഫിഷിങ് പോലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും ഒ.ടി.പി പോലുള്ള സംവിധാനങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവയെന്നും ഗൂഗിള്‍ പറയുന്നു.
നിങ്ങളുടെ കൈയ്യിലുള്ള ഓരോ ഡിവൈസുകള്‍ക്കും വേണ്ടി ആ ഉപകരണങ്ങളില്‍ തന്നെ പാസ് കീ സജ്ജീകരിക്കേണ്ടതുണ്ട്. അതായത് ഫോണില്‍ സജ്ജീകരിച്ച പാസ്‌കീ, അതേ അക്കൗണ്ടുള്ള ടാബ്ലറ്റിനും പി.സിക്കും ബാധകമാകില്ല. അതാത് ഉപകരണങ്ങള്‍ ഉപയോഗിച്ച് തന്നെ പാസ് കീ സെറ്റ് ചെയ്യണം.
എങ്ങനെ പാസ്‌കീ സെറ്റ് ചെയ്യാം
g.co/passkeys എന്ന ലിങ്കില്‍ പാസ്‌കീ പരീക്ഷിക്കാം. ഗൂഗിള്‍ വര്‍ക്‌സ്‌പേസ് അക്കൗണ്ടുകള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും താമസിയാതെ ഈ ഓപ്ഷന്‍ ലഭിക്കും. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതില്‍ പാസ്‌കീ ജനറേറ്റ് ചെയ്യാം. ഒാരോ പാസ്‌കീയും അതത് ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ പാസ് വേഡിന്റെ ആവശ്യമില്ല. തുടര്‍ന്ന് അക്കൗണ്ട് സൈന്‍ ഒൗട്ട് ചെയ്തിട്ട് അതേ ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ പാസ് വേഡിന്റെ ആവശ്യമില്ല. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാറ്റേണ്‍, നമ്പര്‍ലോക്ക്, ഫെയ്‌സ്, ഫിംഗര്‍ ഡിറ്റക്ഷന്‍ മതിയാകും.
google-introduces-passkey
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."