ആയിരങ്ങള്‍ പങ്കെടുത്ത മോട്ടോര്‍ ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെത്തിയ ബ്രസീല്‍ പ്രസിഡന്റിന് പിഴ
ലാവോപോളോ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റെ ജെയ്ര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. സാവ് പോളോയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനാണ് ബോല്‍സനാരോയ്ക്കെതിരെ നൂറ് ഡോളര്‍ പിഴ വിധിച്ചത്.
സാവോ പോളോ സംസ്ഥാന അധികൃതരുടേതാണ് നടപടി. ബൊല്‍സൊനാരോ, മകന്‍ ഇക്വാര്‍ഡോ ബൊല്‍സെനാരോ, അടിസ്ഥാന സൗകര്യ വകുപ്പുമന്ത്രി ടാര്‍സിഷ്യോ ഗോമസ് എന്നിവര്‍ക്കാണ് പിഴ വിധിച്ചതെന്ന് സാവോപോളോ സംസ്ഥാന അധികൃതര്‍ പറഞ്ഞു.
സാവോ പോളയിലെ പരിപാടിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയടക്കേണ്ടി വരുമെന്ന് സാവോ പോളോ ഗവര്‍ണറും ബോല്‍സനാരോയുടെ രാഷ്ട്രീയ എതിരാളിയുമായ ജോവോ ഡോറിയ നേരത്തെ തന്നെ അറിയിച്ചിരുന്നു.
കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങളുടെ നിരന്തര വിമര്‍ശകനാണ് ബൊല്‍സൊനാരോ. കൊവിഡിന് ഫലപ്രദമല്ലെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടും ക്ലോറോക്വയ്നും ഹൈഡ്രോക്സിക്ലോറോക്വയ്‌നും പോലുള്ളവ ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."