ബുക്കിങ്ങില്‍ തന്നെ ചൂടപ്പം പോലെ വില്‍പന; ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ കാറുകളുമായി സ്‌കോഡ കോഡിയാക്ക്
skoda kodiaq suv more units to be allocated for india
ബുക്കിങ്ങില്‍ തന്നെ ചൂടപ്പം പോലെ വില്‍പന; ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ കാറുകളുമായി സ്‌കോഡ കോഡിയാക്ക്
മൂന്ന് വേരിയന്റുകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയ സ്‌കോഡ കോഡിയാക്കിന് വലിയ തരത്തിലുളള വരവേല്‍പ്പാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചിരുന്നത്. എസ്.യു.വി ഗണത്തില്‍ പെടുന്ന കോഡിയാക്കിന്റെ ബുക്കിങ്ങില്‍ തന്നെ വാഹനം വിറ്റു തീര്‍ന്നിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്‍ തോതില്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന ഈ വാഹനത്തിന് എന്നാല്‍ കുറഞ്ഞ എണ്ണം സപ്ലെ മാത്രമായിരുന്നു സ്‌കോഡ ഇന്ത്യന്‍ വിപണിക്കായി അനുവദിച്ചിരുന്നത്.
എന്നാല്‍ വാഹനത്തിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഉയര്‍ന്ന ഡിമാന്‍ഡ് കണക്കാക്കി സാമ്പത്തിക്ക വര്‍ഷത്തിന്റെ ഒരോ പാദത്തിലും 750 യൂണിറ്റ് കോഡിയാക്ക് ഇന്ത്യന്‍ വിപണിക്കായി പുറത്തിറക്കുമെന്ന് സ്‌കോഡ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ പ്രതിവര്‍ഷം 3000 യൂണിറ്റ് കോഡിയാക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തു. മുന്‍വര്‍ഷം ഇത് 1200 യൂണിറ്റായിരുന്നു.
വിവിധ തരത്തിലുളള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കോഡിയാക്ക് മൂന്ന് വ്യത്യസ്ഥ വേരിയന്റുകളില്‍ സ്‌കോഡ പുറത്തിറക്കിയിട്ടുണ്ട്.
സ്റ്റൈല്‍, സ്‌പോര്‍ട്ട്‌ലൈന്‍, എല്‍ ആന്‍ഡ് കെ എന്നീ മൂന്ന് വേരിയന്റുകളിലാണ് കോഡിയാക്ക് പുറത്തിറങ്ങിയിട്ടുളളത്. 37.99 ലക്ഷം രൂപ മുതല്‍ 41.39 ലക്ഷം രൂപവരെയാണ് കോഡിയാക്കിന്റെ വിവിധ മോഡലുകളുടെ വില.
Content Highlights: skoda kodiaq suv more units to be allocated for india
ബുക്കിങ്ങില്‍ തന്നെ ചൂടപ്പം പോലെ വില്‍പന; ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ കാറുകളുമായി സ്‌കോഡ കോഡിയാക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."