HOME
DETAILS

ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്ന്, ബാലുശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനുനേരെ ആള്‍ക്കൂട്ട ആക്രമണം; പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് സി.പി.എം

  
backup
June 23, 2022 | 9:13 AM

cpm-activist-attacked-in-balussery2022

കോഴിക്കോട്: ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകന് ആള്‍ക്കൂട്ട മര്‍ദ്ദനം. തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ബാലുശേരി പാലോളി മുക്കിലാണ് സംഭവം. പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. മുപ്പതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. ബലം പ്രയോഗിച്ച് കയ്യില്‍ വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്ണു പറയുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രണ്ടുമണിക്കൂര്‍ നേരമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഫ്‌ളക്‌സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറയിച്ച് വീഡിയോ എടുത്തതായും ജിഷ്ണു പറയുന്നു. ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.
ഒരുമണിക്ക് പിടികൂടിയ ജിഷ്ണുവിനെ മൂന്നരയോടെ ബാലുശേരി പൊലിസിനെ വിളിച്ച് കൈമാറി. സാരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ പൊലിസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
എല്ലാ കുറ്റങ്ങളും ഇവന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇനി തെളിവ് വേണ്ടതില്ലെന്നും ആള്‍ക്കൂട്ടം പൊലിസിനോട് പറയുന്നതും വീഡിയോയില്‍ ഉണ്ട്.

https://www.youtube.com/watch?v=53YC7KZAIAE&t=2s



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  a day ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  a day ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  a day ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  a day ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  a day ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  a day ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  a day ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  a day ago