ഒറ്റചാര്‍ജില്‍ 150 കി.മീ റേഞ്ച്, കുറഞ്ഞ വിലയില്‍ വിപണി പിടിച്ചെടുക്കാന്‍ ഇതാ ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍
pure ev epluto 7g pro electric-scooter is launched with affordable price and 150 km range
ഒറ്റചാര്‍ജില്‍ 150 കി.മീ റേഞ്ച്, കുറഞ്ഞ വിലയില്‍ വിപണി പിടിച്ചെടുക്കാന്‍ ഇതാ ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍
ഇലക്ട്രിക്ക് വാഹനയുഗം എന്ന് തന്നെ വിളിക്കാവുന്ന അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ വാഹന വിപണി മുന്നോട്ട് പോകുന്നത്. കാറുകള്‍ക്കായാലും ഇരുചക്ര വാഹനങ്ങള്‍ക്കായാലും ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡാണുളളത്.
ഉയര്‍ന്ന പെേ്രടാള്‍ വിലയും, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും തുടങ്ങി നിരവധി കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആളുകള്‍ പെട്രോള്‍ വാഹനങ്ങള്‍ തെരെഞ്ഞെടുക്കുന്നത്.ഇപ്പോള്‍ കുറഞ്ഞ വിലയില്‍ മികച്ച റേഞ്ച് വാഗ്ധാനം ചെയ്യുന്ന ഒരു സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് പ്യുവര്‍ ഇവി.
ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് പ്യുവര്‍ ഇവി. ഇപ്ലൂട്ടോ 7g പ്രോ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറാണ് കമ്പനിയിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച റേഞ്ചുളള ഇവി സ്‌കൂട്ടര്‍ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് ഇപ്ലൂട്ടോ 7g യുമായി കമ്പനി രംഗത്തിറങ്ങിയിരിക്കുന്നത്.
ഈ മാസം അവസാനത്തോടെ പ്രസ്തുത വാഹനം ഉപഭോക്താക്കള്‍ക്കായി ഡെലിവറി ചെയ്ത് തുടങ്ങും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്യുവര്‍ ഇവിയുടെ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് കൊണ്ട് താത്പര്യമുളളവര്‍ക്ക് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.
മൂന്ന് വ്യത്യസ്ഥമായ കളറുകളിലാണ് ഇപ്ലൂട്ടോ വിപണിയില്‍ ലഭ്യമാവുക. മാറ്റ് ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് 94,999 രൂപ വിലയുളള ഈ സ്‌കൂട്ടറുകള്‍ വിപണിയിലേക്കെത്തുക.3.0 kwh ais 156 സര്‍ട്ടിഫൈഡ് ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്ത് പകരുന്നത്. കൂടാതെ സ്മാര്‍ട്ട് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും ബ്ലൂടൂത്ത് കണക്ടിവിറ്റിയും പോലുളള ഫീച്ചറുകള്‍ പ്യുവര്‍ ഇവി വാഗ്ധാനം ചെയ്യുന്നുണ്ട്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ മുതല്‍ 150 കിലോമീറ്റര്‍ വരെ വാഹനത്തിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights: pure ev epluto 7g pro electric-scooter is launched with affordable price and 150 km range
ഒറ്റചാര്‍ജില്‍ 150 കി.മീ റേഞ്ച്, കുറഞ്ഞ വിലയില്‍ വിപണി പിടിച്ചെടുക്കാന്‍ ഇതാ ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."