പുല്ലുവിളയില്‍ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം; നാലുപേര്‍ക്ക് കടിയേറ്റു
കോവളം: പുല്ലുവിളയിലും സമീപ പ്രദേശങ്ങളിലും ഇന്നലെയും തെരുവു നായ്ക്കളുടെ ആക്രമണം.നാലുപേര്‍ക്ക് കടിയേറ്റു.ചൊവ്വര വി.എസ്. ഭവനില്‍ ലിഗ്‌നേഷ് (16), പുതിയതുറ ഇരയിമന്‍തുറ കോളനിയില്‍ മറിയം (55), കൊച്ചുപള്ളി സ്വദേശി തദേയൂസ് (47) എന്നിവര്‍ക്കും പുല്ലുവിള സ്വദേശിയായ മറ്റൊരാള്‍ക്കുമാണ് ഇന്നലെ കടിയേറ്റത്.
ഇവര്‍ക്കു പുറമേ നിരവധി പേര്‍ കടിയേറ്റ് സ്വകാര്യആശുപത്രികളില്‍ ചികിത്സതേടിയതായാണ് നാട്ടുകാര്‍ പറയുന്നത്.തദേയൂസിന് ഞായറാഴ്ച്ച രാത്രിയിലും മറ്റുള്ളവര്‍ക്ക ഇന്നലെ പകലുമാണ് കടിയേറ്റത്.ശിലുവമ്മയെ കൊലപ്പെടുത്തിയ നായ്ക്കൂട്ടം ആക്രമണം തുടരുന്നത് പ്രദേശവാസികളെഭീതിയിലാക്കിയിരിക്കുകയാണ്. നായ്ക്കള്‍ ഈ പ്രദേശത്തു തന്നെ മറ്റ് പലരെയും ആക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും കമ്പും കല്ലുമൊക്കെ കൊണ്ടു നേരിട്ടതിനാല്‍ കടിയേറ്റില്ല.
ചെമ്പകരാമന്‍തുറയിലെ ഒരു വീട്ടമ്മയെ വീടിന് പുറത്ത് മീന്‍ വൃത്തിയാക്കുന്നതിനിടെയാണ് നായ്ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചത്. അവര്‍ വീട്ടില്‍കയറി വാതിലടച്ചതിനാല്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ സംഘടിച്ച് നായ്ക്കളെ അടിച്ചോടിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞ് ഇവ മടങ്ങിയെത്തി. പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ കൈയില്‍ വടിയും കരുതിയാണ് ഇപ്പോള്‍ വീടിനു പുറത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."